Home Sports ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു

SHARE

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലാണ് അന്ത്യം. 59 വയസ്സായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി (ഐപിഎല്‍) ബന്ധപ്പെട്ട് സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്റേറ്റര്‍മാരുടെ സംഘത്തില്‍ അംഗമായിരുന്നു.
കോവിഡ് വ്യാപനം കാരണം ബയോ സെക്യുര്‍ ബബ്ള്‍ സംവിധാനത്തിന്റെ ഭാഗമായി മുംബൈയിലെ ഒരു ആഡംബര ഹോട്ടലിൽ കഴിയുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ക്രിക്കറ്റ് കമന്റേറ്ററെന്ന നിലയില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പരിചിതനാണ് ഡീന്‍ ജോണ്‍സ്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ജനിച്ച ഡീന്‍ ജോണ്‍സ്, 52 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും കളിച്ചു. 1984 ജനുവരി 30ന് അഡ്‌ലെയ്ഡില്‍ പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. 1994 ഏപ്രില്‍ ആറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ നടന്ന ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിടവാങ്ങി. 1992 സെപ്റ്റംബറില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.