സുശാന്ത് സിംഗിന്റെ മരണം, വിവാദ ഡി.ജി.പി രാജി വെച്ചു ബി.ജെ.പി സ്ഥാനാർഥിയായേക്കും

    SHARE

    നടന്‍ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യാ കേസില്‍ റിയ ചക്രബര്‍ത്തിക്കെതിരെ വിവാദപ്രസ്താവനകളിലൂടെ മാധ്യമ ശ്രദ്ധ നേടിയ ബീഹാര്‍ ഡി.ജി.പി ഗുപ്‌തേശ്വര്‍ പാണ്ഡേ രാജിവെച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് ഗുപ്‌തേശ്വര്‍ രാജിവെച്ചിരിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായാരിക്കും ഇദ്ദേഹം മത്സരിക്കുകയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

    സുശാന്ത് സിംഗിന്റെ മരണം ബീഹാര്‍ സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് റിയ ചക്രബര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമാണ ഡി.ജി.പിയെ വിവാദത്തിലാക്കിയത്. വിമര്‍ശനമുയര്‍ന്നെങ്കിലും അദ്ദേഹം തന്റെ വാദം ആവര്‍ത്തിക്കുകയായിരുന്നു.
    ഗുപ്‌തേശ്വറിന്റെ ഇടപെടലുകളാണെന്ന് രാഷ്ട്രീയലാഭത്തിനായി നിതീഷ് കുമാറിനെയും ബി.ജെ.പിയെയും സഹായിച്ചത് എന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

    2009 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നു. മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും സ്വമേധയാ വിരമിച്ചിരുന്നെങ്കിലും മത്സരിക്കാനാകാത്തതിനെ തുടര്‍ന്ന് രാജി പിന്‍വലിച്ച് സര്‍വീസില്‍ തിരികെയെത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.