Home Kerala ‘മോഡി ഇന്ത്യയിലെ ജനാധിപത്യം ഇല്ലാതെയാക്കി’: ടൈം മാഗസിന്റെ പട്ടികയിൽ ഇടം നേടിയത്‌‌ ഇങ്ങനെ

‘മോഡി ഇന്ത്യയിലെ ജനാധിപത്യം ഇല്ലാതെയാക്കി’: ടൈം മാഗസിന്റെ പട്ടികയിൽ ഇടം നേടിയത്‌‌ ഇങ്ങനെ

SHARE

നരേന്ദ്രേമോഡിയെ രാജ്യത്തെ 100 പ്രശസ്‌തരുടെ പട്ടികയിൽ ഉൾപ്പെടുത്തി ടൈം മാസിക 2020ലെ പട്ടിക പ്രസിദ്ധീകരിച്ചു. എന്നാൽ ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലായ്‌മ ചെയ്‌തുവെന്നാണ്‌ ടൈം മാസികയുടെ എഡിറ്റർ മോഡിയെ പട്ടികയിൽ ഉൾപ്പെടുത്തിയതിനു കാരണമായി പറയുന്നത്‌. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതിലൂടെയാണ് ടൈമിന്റെ സ്വാധീന പട്ടികയില്‍ പ്രധാനമന്ത്രി മോഡി ഇടം പിടിച്ചിരിക്കുന്നതെന്ന്‌ എഡിറ്റര്‍ അറ്റ് ലാര്‍ജ് പറഞ്ഞു.

Image may contain: text

”ജനാധിപത്യത്തിലേയ്ക്കുള്ള വഴി ശരിക്കും സ്വതന്ത്രമായ തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല. ആര്‍ക്കാണ് ഏറ്റവുമധികം വോട്ടു ലഭിച്ചത് എന്നു മാത്രമാണ് തിരഞ്ഞെടുപ്പുകള്‍ പറയുക. വിജയിക്ക് വോട്ട് ചെയ്യാത്ത ചെയ്യാത്ത മനുഷ്യരുടെ അവകാശങ്ങള്‍ അതിലേറെ പ്രധാനമാണ്. ഏഴു പതിറ്റാണ്ടിലേറെയായി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണിന്ത്യ. 130 കോടി ജനങ്ങളില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും സിഖുകാരാും ബുദ്ധിസ്റ്റുകളും ജൈന മതക്കാരും മറ്റ് മത സമൂഹങ്ങളും ഉള്‍പ്പെടുന്നു. ‘ഐക്യത്തിന്റേയും സ്ഥിരതയുടേയും ഉത്തമോദാഹരണം’ എന്നാണ് (ജീവിതത്തിന്റെ സിംഹഭാഗവും ഇന്ത്യയില്‍ അഭയാര്‍ത്ഥിയായ കഴിഞ്ഞ) ദലൈലാമ ഇന്ത്യയെ കുറിച്ച് പറഞ്ഞത്.

ഇതിനെയെല്ലാം സംശയത്തിന്റെ നിഴലിലാക്കുകയാണ് നരേന്ദ്രമോഡി ചെയ്തത്. ഇന്ത്യയിലിന്നേവരെയുണ്ടായിട്ടുള്ള ഒട്ടുമിക്ക പ്രധാനമന്ത്രിമാരും ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെങ്കിലും ഹിന്ദുക്കളല്ലാതെ മറ്റാരും പ്രധാനമല്ല എന്ന അവസ്ഥയുണ്ടാക്കിയത് മോഡി മാത്രമാണ്. സാമൂഹിക ശാക്തീകരണത്തെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കി ആദ്യം അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ -ഹൈന്ദവ ദേശീയവാദികളായ- ബി.ജെ.പി മുസ്ലീങ്ങളെ ആക്രമിച്ചുകൊണ്ട് സാമൂഹ്യപുരോഗതിയും ബഹുസ്വരതയും ഇല്ലാതാക്കി. മഹാമാരിയുടെ തീച്ചൂള അടിച്ചമര്‍ത്തലിന് മറയായി. ലോകത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ ജനാധിപത്യം വീണ്ടും കരിനിഴലിലാണ്ടുപോയിരിക്കുന്നു.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.