Home Uncategorized “ജീവിക്കുന്ന ശവപ്പെട്ടി” ശവ സംസ്ക്കാരത്തിന് പുതിയ സംസ്കാരം

“ജീവിക്കുന്ന ശവപ്പെട്ടി” ശവ സംസ്ക്കാരത്തിന് പുതിയ സംസ്കാരം

SHARE

മരണാനന്തര ചടങ്ങുകൾക്ക് പ്രത്യേക പരിഗണന നൽകുന്ന ഒരു ജനവിഭാഗമാണ് ഇന്ത്യയിലേത്. ടെൿനോളജിയുടെ കടന്നു വരവ് ഈ മേഖലയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫ്രീസർ,പുകയില്ലാത്ത ശ്മാശാനം, ഇലക്ട്രിക്ക് ശ്മശാനം തുടങ്ങി പുതിയ രീതികൾ നിലവിൽ വന്നു. ശവദാഹത്തിന് പുതിയ വിദ്യ അവതരിപ്പിക്കുകയാണ് ബോബ് ഹെൻഡ്രിക്സ്. ജീവിക്കുന്ന ശവപ്പെട്ടി എന്ന് പേരിട്ടിരിക്കുന്ന വിദ്യ ശാസ്ത്രീയമായ ഡികോമ്പോസിഷൻ റേറ്റ് കൂട്ടി നടപ്പിലാക്കുന്നതാണ്. ഒരു പ്രത്യേക ഇനം കൂണുകൾ കൊണ്ട് നിർമിക്കുന്ന ശവപ്പെട്ടിയാണ് ജീവിക്കുന്ന ശവപ്പെട്ടി, ഇതിൽ ഉപയോഗിക്കുന്ന കൂണുകൾ മൃതശരീരത്തെ കമ്പോസ്റ്റ് ആക്കി മാറ്റുന്നു.

കൂണുകൾ കൊണ്ട് നിർമിക്കുന്ന ഇത്തരം ശവപെട്ടികൾ 30 മുതൽ 45 ദിവസത്തിനുള്ളിൽ നശിച്ചു പോകുന്നു. അതെ സമയം പരമ്പരാഗതമായ ശവപ്പെട്ടികൾ ജീർണിച്ച് നശിക്കാൻ പത്ത് വർഷത്തിലധികം സമയം എടുക്കുന്നു. മൈസിലിയം ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നത്. ഒപ്പം മൈക്രോ ഓർഗാനിസം കൂടി പ്രവർത്തിക്കുന്നതോടെ മലിനീകരണ മുക്തവും പ്രകൃതി സൗഹൃദവുമായ രീതിയിൽ മൃത ദേഹം മറവ് ചെയ്യപ്പെടും എന്നാണ് ബോബ് ഹെൻഡ്രിക്‌സിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.