Home Newspool കർഷക ബിൽ, പ്രതിഷേധമില്ലാതെ കോൺഗ്രസ്, ഇടത് എം.പി.മാർക്കൊപ്പം ജോസ് .കെ.മാണിയും സമരത്തിൽ

കർഷക ബിൽ, പ്രതിഷേധമില്ലാതെ കോൺഗ്രസ്, ഇടത് എം.പി.മാർക്കൊപ്പം ജോസ് .കെ.മാണിയും സമരത്തിൽ

SHARE

കർഷക വിരുദ്ധ ബില്ലിനെതിരെ പാര്ലമെന്റിന് പുറത്ത് ഇന്നും ഇടത് എം.പി.മാരുടെ പ്രതിഷേധം ഉയർന്നു. ഇന്ത്യയിലെ കർഷകർക്ക് കനത്ത തിരിച്ചടി നൽകുന്ന ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം നടക്കുകയാണ്. പാര്ലമെന്റിന് പുറത്തെ ഇന്നത്തെ ഇടത് എം.പി.മാരുടെ പ്രതിഷേധത്തിൽ ഐക്യദാർഢ്യവുമായി ജോസ്.കെ.മാണി എം.പി.യും പങ്കെടുത്തു. പ്ലക്കാർഡുകളുമായി എം.പി.മാർ മുദ്രാവാക്യമുയർത്തി പ്രതിഷേധം അറിയിച്ചു. സമരം ചെയ്യുന്നവർ മാപ്പ് പറഞ്ഞാൽ തിരിച്ചെടുക്കാം എന്നായിരുന്നു രാജ്യസഭാ അധ്യക്ഷന്റെ നിലപാട്. എന്നാൽ കർഷകരുടെ ആവശ്യം നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള സമരത്തിൽ മരിക്കേണ്ടി വന്നാലും മാപ്പ് പറയില്ല എന്നായിരുന്നു എം.പി.മാരുടെ നിലപാട്. ഇതോടെയാണ് സമരം ശക്തമാക്കുന്നത്. ഇന്ന് ജോസ്.കെ.മാണി എം.പി. കൂടി സമരത്തിന്റെ ഭാഗമായി. കോൺഗ്രസ് എം.പി.മാരും രാഹുൽ ഗാന്ധിയും വിഷയത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇതിനിടെയാണ് പ്രതിഷേധം രേഖപ്പെടുത്താൻ ജോസ് .കെ.മാണി ഇടത് എം.പി.മാർക്കൊപ്പം സമരത്തിൽ അണിനിരന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.