കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകനെതിരെ 17 കോടി രൂപയുടെ കൈക്കൂലി ആരോപണം, രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

    SHARE

    കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകൻ ബി വൈ വിജേയന്ദ്ര കരാറുകാരിൽ നിന്നും 17 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബിജെപി സർക്കാർ പ്രതിസന്ധിയിലായി. വാർത്ത പുറത്തുവന്നതോടെ യെദിയൂരപ്പ രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
    ബെംഗളൂരു വികസന അതോറിറ്റിയുടെ കീഴില്‍ നഗരത്തില്‍ നടക്കുന്ന ഫ്‌ലാറ്റ് നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് യെദിയൂരപ്പയുടെ മകന്‍ ബി വൈ വിജേയന്ദ്രയും മരുമകനും കൊച്ചുമകനും കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സ്റ്റിംഗ് ഓപ്പറേഷനിലൂടെ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത്. 17 കോടിയാണ് യെദിയൂരപ്പയുടെ മകന്‍ കരാറുകാരനോട് ആവശ്യപ്പെട്ടത്. മുമ്പ്നല്‍കിയ പണം അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നും പറയുന്നു. ശശിധര്‍ മരഡി എന്നയാളുടെ അക്കൗണ്ടിലേക്ക് 7.4 കോടി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. വാർത്ത പുറത്തുവന്നതോടെ യെദിയൂരപ്പ രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.