കേന്ദ്രമന്ത്രി സുരേഷ് അം​ഗഡി കോവിഡ് ബാധിച്ചു മരിച്ചു

  SHARE

  കേന്ദ്രമന്ത്രി കൊവിഡ് ബാധിച്ച്‌ മരിച്ചു. റെയില്‍വേ സഹമന്ത്രി സുരേഷ് അം​ഗഡി ആണ് ഡല്‍ഹി എയിംസില്‍ മരിച്ചത്. കൊവിഡ് ബാധിച്ച്‌ മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അം​ഗഡി. കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാക്കളില്‍ ഒരാളായ അദ്ദേഹം ബെലഗാവി എംപിയായിരുന്നു. 2004 മുതല്‍ തുടര്‍ച്ചയായി ബെലഗാവിയെ പ്രതിനിധീകരിച്ച്‌ എംപിയായി അദ്ദേഹം. ഈ മാസം 11 നാണ് മന്ത്രിയെ കോവിഡ് ബാധയെത്തുടർന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.