Home Kerala ഷഹീൻ ബാഗ് സമരനായിക ബിൽക്കിസ് ബാനു, ലോകത്തെ സ്വാധീനിച്ച നൂറിലെ ഇന്ത്യക്കാരി

ഷഹീൻ ബാഗ് സമരനായിക ബിൽക്കിസ് ബാനു, ലോകത്തെ സ്വാധീനിച്ച നൂറിലെ ഇന്ത്യക്കാരി

SHARE

ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച നൂറ്പേരുടെ പട്ടികയിൽ ഷഹീൻ ബാഗ് സമരത്തിന്റെ നായികയായ 82 വയസുകാരി ബിൽക്കിസ് ബാനുവും. പോരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന സമരത്തിലാണ് ബിൽക്കിസ് ശ്രദ്ധാ കേന്ദ്രമാകുന്നത്. സമരച്ചൂടിൽ ഡൽഹി തെരുവിലെ തണുപ്പിനെ അവഗണിച്ച് ബിൽക്കിസ് മുന്നിൽ നിന്നു. ഇന്ത്യയിലെ അരികുവത്കരിക്കപ്പെടുന്ന ജനതയുടെ പ്രതീകമായി ബിൽക്കിസ് മാറി. ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച നൂറ് പേരുടെ പട്ടികയിൽ ബിൽക്കിസിനെ ഉൾപ്പെടുത്തിയതും ഈ സമരങ്ങളുടെ പശ്ചാത്തലത്തിലാണ്.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, അമേരിക്കന്‍ ഡോക്ടര്‍ അന്റോണിയോ ഫൗസി, ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍, ജര്‍മന്‍ ചാന്‍സലര്‍ ഏംഗല മെര്‍ക്കല്‍, ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ്‍ എന്നീ പ്രമുഖരും ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, പ്രഫസര്‍ രവീന്ദ്ര ഗുപ്ത എന്നിവരാണ് ടൈം മാഗസിന്റെ പട്ടികയിലുള്ള മറ്റു ഇന്ത്യക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.