Home Kerala ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ അറംപറ്റി, ഇബ്രാഹിം കുഞ്ഞിന്റെ അത്ഭുതം പൊളിച്ചു പണിയണം

ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ അറംപറ്റി, ഇബ്രാഹിം കുഞ്ഞിന്റെ അത്ഭുതം പൊളിച്ചു പണിയണം

SHARE

പൊതുമരാമത്ത് വകുപ്പിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മന്ത്രിയാണ് ഇബ്രാഹിം കുഞ്ഞ് എന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ. ആ വാക്കുകൾ അറംപാട്ടുകയാണ് ഇപ്പോൾ. ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പാലം പൊളിച്ചു പണിയണം എന്ന് സുപ്രീം കോടതി ഉത്തരവായി. പാലം നിർമ്മാണത്തിൽ അപാകത ഉണ്ടായിരുന്നു എന്നും പിന്നിൽ അഴിമതിയാണെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു. വിഷയത്തിൽ അന്വേഷണം നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവായത്. ഇബ്രാഹിം കുഞ്ഞിന്റെ പ്രവർത്തികളെ പുകഴ്ത്തുന്ന ഉമ്മൻ ചാണ്ടിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാകുന്നത്. ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ അറംപറ്റിയെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.