സ്വർണ്ണക്കടത്ത് കേസ്; കേന്ദ്രമന്ത്രി വി മുരളീധരൻ സംശയത്തിന്റെ നിഴലിൽ, ചോദ്യം ചെയ്യാൻ എൻ ഐ എക്ക് ധൈര്യമുണ്ടോ…?

  SHARE

  സ്വർണ്ണക്കടത്ത് നടന്നത് നയതന്ത്രബാ​ഗേജിലാണ് എന്നത് ആവർത്തിച്ച് സ്ഥിരീകരിക്കപ്പെടുകയാണ്. ധനമന്ത്രാലയത്തിനു പുറമെ എൻഐഎയും കോടതിയിൽ വ്യക്തമാക്കിയത് നയതന്ത്ര ബാഗേജ് വഴി തന്നെയാണ് സ്വർണ്ണം എത്തിയത് എന്നാണ്. എന്നൽ ഇതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നടത്തിയ പ്രസ്താവനകൾ നയതന്ത്ര ബാ​ഗിൽ അല്ല സ്വർണ്ണം കടത്തിയത് എന്നായിരുന്നു. വിഷയത്തിൽ അന്വേഷണ ഏജൻസിയും നിലപാട് വ്യക്തമാക്കിയതോടെ മുരളീധരൻ കൂടുതൽ വെട്ടിലാവുകയാണ്.

  കേസിൽ അറസ്റ്റിലായ സന്ദീപ് നായർക്ക് ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളതെന്ന് നേരത്തെ വ്യക്തമായിരുന്നു. തുടർന്ന് ജനം ടിവി കോർഡിനേറ്റിങ്ങ് എഡിറ്റർ അനിൽ നമ്പ്യരും ചോദ്യചെയ്യലിന് വിധേയമായി. ചോദ്യം ചെയ്യപ്പെട്ട അനിലും അറസ്റ്റിലായ സന്ദീപിനും വി മുരളീധരനുമായുള്ള ബന്ധവും കേസിൽ മുരളീധരന്റെ ഇടപെടൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ മുരളീധരന്റെ നേർക്കുള്ള സംശയം വീണ്ടും ബലപ്പെടുകയാണ്. മുരളീധരൻറെ മൊഴിയും അന്വേഷണ ഏജൻസികൾ രേഖപ്പെടുത്തുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

  ”വാസ്തവത്തിൽ ഇതൊരു ഡിപ്ലോമാറ്റിക് ബാഗേജ് എന്ന നിലയിലുള്ള പരിരക്ഷയിൽ പെടുന്നതല്ല. പക്ഷേ, ഒരു ഡിപ്ലോമാറ്റിന് വന്ന കാർഗോ എന്ന് മാത്രമേയുള്ളൂ. ഇത് ഔദ്യോഗികമായി അയച്ചതല്ല. ഒരു വ്യക്തി അയച്ചു. ഒരു ഡിപ്ലോമാറ്റിന് വന്ന പാർസലാണിത്”, എന്ന് കേന്ദ്രവിദേശകാര്യ വി മുരളീധരൻ വിവാദപ്രസ്താവന നടത്തിയത് ജൂലൈ എട്ടിനാണ്. എൻഐഎ കേസെടുത്തത് ജൂലൈ പത്തിനും. കേസുമായി ബന്ധപ്പെട്ട് സ്ഥിരീകരണങ്ങളുണ്ടാകുന്നതിനു മുമ്പ് തന്നെ മുരളീധരൻ വിഷയത്തെ രണ്ട് വ്യക്തികളിലേക്കായി ഒതുക്കി നിർത്താൻ‍ ശ്രമം തുടങ്ങിയിരുന്നു. താൻ മന്ത്രിയായിരിക്കുന്ന മന്ത്രാലായത്തിന് ഇതിൽ അറിവില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു ഈ പ്രസ്താവനകൽ. ഡിപ്ലോമാറ്റിക്ക് ബാ​ഗേജാണെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ പാർലമെൻറിൽ വ്യക്തമാക്കിയിട്ടും മുരളീധരൻ നിലപാട് മാറ്റിയില്ല. ഇവയാണ് മുരളീധരന് മേലുള്ള സംശയം ബലപ്പെടുത്തുന്നത്.

  നയതന്ത്ര ബാഗ് ആയിരുന്നെങ്കിൽ യുഎഇയുമായി കേസുണ്ടാകുമായിരുന്നു എന്ന മന്ത്രിയുടെ വിശദീകരണവും ഇന്നലത്തെ എൻഐഎ റിപ്പോർട്ടോടെ അപ്രസക്തമാകുന്നു. രണ്ടു മാസത്തെ അന്വേഷണത്തിനു ശേഷം എൻഐഎ ഇന്നലെ നൽകിയ റിപ്പോർട്ടിൽ ഒരു കാര്യം വ്യക്തമാണ്, സ്വർണ്ണം വന്നത് നയതന്ത്ര ബാഗേജ് വഴി തന്നെ. നയതന്ത്രബാഗേജ് എന്ന വ്യാജേന കള്ളക്കടത്ത് എന്നല്ല, നയതന്ത്രബാഗ് മറയാക്കി കള്ളക്കടത്ത് എന്ന് തന്നെയാണ് എൻഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. വന്നത് നയതന്ത്രബാഗ് ആണെന്നതിൽ എൻഐഎയ്ക്കും സംശയമില്ല. മുരളീധരൻ വിഷയം ലഘൂകരിക്കാൻ ശ്രമിച്ചതിനും സംശയമില്ല. രണ്ടും തെളിയിക്കാപ്പെടുന്നു. ഇ ബാക്കിയുള്ള കേന്ദ്രമന്ത്രിക്ക് ഇതിലുള്ള പങ്ക് മാത്രം.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.