ആദ്യം ഫോൺ ചെയ്ത് പറയും;പിന്നെ ഉസ്മാൻ ഉണ്ടോന്ന് നോക്കും- ആരോപണങ്ങളുടെ തുടക്കവും തുടർച്ചയും

  SHARE

  സമീപകാലത്തായുണ്ടാകുന്ന വ്യാജ പ്രചരണങ്ങളെയും അടിസ്ഥാന രഹിത ആരോപണങ്ങൾ ആക്ഷേപ ഹാസ്യത്തിൽ വിമർശിച്ച് ആക്ടിവിസ്റ്റ് ഡോ. പ്രേം കുമാർ. കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ കേരളത്തെ കലുഷിതമാക്കിയ വിഷയങ്ങളിൽ പിന്നീടുണ്ടായ വികാസങ്ങൾ ഇവയെല്ലാം തീർത്തും തെറ്റാണെന്ന് തെളിയിച്ചിരുന്നു. ഈ സംഭവങ്ങളുടെ തുടക്കവും തുടർച്ചയുമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.

  കുറിപ്പിന്റെ പൂർണരൂപം

  ആദ്യം പോസ്റ്റ് ചെയ്യും;
  പിന്നെ സൂം ചെയ്ത് വായിച്ചു നോക്കും.
  ആദ്യം ആരോപണം ഉന്നയിക്കും;
  പിന്നെ അന്വേഷിച്ചു നോക്കും.
  ആദ്യം ഫോൺ ചെയ്ത് പറയും;
  പിന്നെ ഉസ്മാൻ ഉണ്ടോന്ന് നോക്കും.
  ആദ്യം റോക് ഡാൻസർ എന്ന് പറയും;
  പിന്നെ നിഘണ്ടു നോക്കും.
  ആദ്യം അമ്പലം തുറക്കണമെന്ന് പറയും;
  പിന്നെ അമ്പലമടയ്ക്കണമെന്ന് പറയും.
  ആദ്യം ആനയെ മലപ്പുറത്താക്കും;
  പിന്നെ അന്വേഷിച്ചു നോക്കും.
  ആദ്യം ഷെയർ ചെയ്യും;
  പിന്നെ മോർഫ് ചെയ്തോന്ന് നോക്കും.
  ആദ്യം ഫോട്ടോ പോസ്റ്റും;
  പിന്നെ ഫോട്ടോ ഏതെന്ന് നോക്കും.
  ആദ്യം ക്വറന്റീൻ ലഘിച്ചെന്ന് പറയും;
  പിന്നെ ക്വറന്റീനാണോന്ന് നോക്കും.
  ആദ്യം ഫയൽ കത്തീന്ന് പറയും;
  പിന്നെ ഇ ഫയലാണോന്ന് നോക്കും.
  ആദ്യം കള്ള ഒപ്പ് വെച്ചെന്ന് പറയും;
  പിന്നെ ഇ ഒപ്പ് ആണോന്ന് നോക്കും.
  ആദ്യം പരീക്ഷ നടത്തരുതെന്ന് പറയും;
  പിന്നെ ഞങ്ങളാണ് നടത്തുന്നതെന്ന് നടിക്കും.
  ആദ്യം ഇടം കണ്ണ് കെട്ടി ഫോട്ടോ പോസ്റ്റും;
  പിന്നെ വലം കണ്ണ് കെട്ടി വീഡിയോ പോസ്റ്റും.
  ആദ്യം ഡിപ്ലോമാറ്റിക് അല്ലെന്ന് പറയും;
  പിന്നെ ഡിപ്ലോമാറ്റിക് ആണെന്ന് പറയും.
  ആദ്യം ഈന്തപ്പഴം ബ്രേയ്ക്കും;
  പിന്നെ ഹിന്ദു വായിക്കും.
  ആദ്യം മഷിക്കുപ്പി പൊട്ടിക്കും;
  പിന്നെ തല്ല് മേടിക്കും.
  ആദ്യം പ്രതിയാണെന്ന് പറയും;
  പിന്നെ സാക്ഷിയാണോന്ന് നോക്കും.
  ആദ്യം ഉത്തരം പറയും;
  പിന്നെ ചോദ്യം ചോദിക്കും.
  നല്ല ബുദ്ധിയാ
  നല്ല മിടുക്കാ
  നല്ല ഉഷാറാ
  നല്ല ധൈര്യമാ
  പിന്നെ ഒരഞ്ചു മിനിറ്റിന്റെ കുറവുണ്ടെന്നേയുള്ളൂ.
  അത് സാരല്ലപ്പാ!!!
  ഡോ. പ്രേംകുമാർ

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.