‘എല്ലാ തരത്തിലും ദുഷിച്ച സർക്കാരാണിത് ‘ പ്രശാന്ത് ഭൂഷൺ

  SHARE

  കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയർത്തി മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കൊവിഡ്, യു.എ.പി.എ അടക്കമുള്ള കേന്ദ്രത്തിന്റെ നയങ്ങളില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എല്ലാ തരത്തിലും ദുഷിച്ച ഒരു സര്‍ക്കാരാണിതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ച കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച് ഒരു രേഖയും സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്‌വാര്‍ പറഞ്ഞിരുന്നു.രാജ്യത്ത് കൊവിഡ് ബാധിച്ച് നിരവധി ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മരിച്ചിരുന്നു.ഈ കണക്കുകളൊന്നും കയ്യിലില്ലാത്ത സര്‍ക്കാരിന് ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തി ജയിലിലടക്കാന്‍ 11 ലക്ഷം പേജുകളുള്ള രേഖകളുണ്ടാക്കാമെന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

  ‘കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ ഒരു വിവരവും സര്‍ക്കാരിന്റെ കൈവശമില്ല, ഡോക്ടര്‍മാരുടെ മരണത്തിലുമില്ല. പക്ഷെ ഉമര്‍ ഖാലിദിനെതിരെ 11 ലക്ഷം പേജുള്ള രേഖകള്‍! ഒരു ധാരണയുമില്ലാത്ത സര്‍ക്കാര്‍ മാത്രമല്ലിത്, എല്ലാ തരത്തിലും ദുഷിച്ച ഒരു സര്‍ക്കാര്‍ കൂടിയാണ്,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.