അങ്ങനെ പേ.ടി.എമ്മും പോയി, ആപ്പ് ഒഴിവാക്കി ഗൂഗിൾ

    SHARE

    ഗൂഗിൾ ആപ്പ് സ്റ്റോറിൽ നിന്നും പേ.ടി.എം ആപ്പിനെ ഒഴിവാക്കി. പേ.ടി.എമ്മിനെ ഒഴുവാക്കിയതിന് പിന്നിലെ കാരണം എന്താണ് എന്ന് ഗൂഗിൾ വിശദീകരിച്ചിട്ടില്ല. ഓൺലൈൻ ചൂത് കളി സംഘങ്ങങ്ങളെയും, വാതുവെപ്പിന് ചുക്കാൻ പിടിക്കുന്നവരെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല എന്ന് ആൻഡ്രോയിഡ് സെക്യൂരിറ്റി ആൻഡ് പ്രൈവസി ചുമതലയുള്ള സൂസൻ ഫ്രെയ്‌ ബ്ലോഗിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. അതേസമയം പേ.ടി.എം വാലറ്റ് ലിങ്ക് ചെയ്തിട്ടുളത് പേ.ടി.എം ബിസ്സിനെസ്, മാൾ തുടങ്ങിയ സർവിസുകൾ ലഭ്യമാണ്. പ്രശ്നം പരിഹരിച്ച് ഉടനെ തിരികെയെത്തുമെന്നാണ് പേ.ടി.എം കമ്പനിയുടെ ഔദ്യോഗിക ട്വീറ്റ്. എന്തായാലും രാജ്യത്തെ ഡിജിറ്റൽ മേഖല ശക്തമായ നിരീക്ഷണം നേരിടുകയാണ് എന്നതിൽ തർക്കമില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.