Home Kerala മന്ത്രി ജലീലിനെ അപമാനിച്ച് മതിയാകാതെ വിനു, ഒടുവിൽ പോസ്റ്റ് മുക്കി, പരിഹസിച്ച് പ്രേം കുമാർ

മന്ത്രി ജലീലിനെ അപമാനിച്ച് മതിയാകാതെ വിനു, ഒടുവിൽ പോസ്റ്റ് മുക്കി, പരിഹസിച്ച് പ്രേം കുമാർ

SHARE

മന്ത്രി കെ.ടി ജലീലിനെതിരെയുള്ള വ്യാജ പ്രചാരണം പ്രൈം ടൈം ചർച്ചയോടെ പൊളിഞ്ഞു വീണു. മാധ്യമങ്ങളുടെ ആരോപണങ്ങൾ തള്ളി മന്ത്രി നോട്ടീസ് പുറത്ത് വിട്ടു. സാക്ഷി എന്ന നിലയിലാണ് മന്ത്രിയെ വിളിപ്പിച്ചതെന്ന് അതോടെ വ്യക്തമായി. ചർച്ചയുടെ ഹാങ്ങ് ഓവറിൽ ട്വീറ്റ് ചെയ്ത വിനു.വി.ജോൺ നോട്ടീസിലെ ഓഫീസറുടെ ഒപ്പുമായി ബന്ധപ്പെട്ട് വീണ്ടും ആക്ഷേപം ഉന്നയിച്ച്. 12 .09 .2020 എന്ന തീയതിയിലാണ് എൻ.ഐ.എ അന്വേഷണ മേധാവി ഒപ്പിട്ടിരിക്കുന്നത്. ജാഗ്രതയില്ലാതെ കോൺഗ്രസിന്റെ സൈബർ പോരാളികൾക്ക് സമാനമായ മണ്ടത്തരം പങ്ക് വെച്ചത്. അബദ്ധം മനസിലായതോടെ വിനു ട്വീറ്റ് പിൻവലിച്ചു.

ഇതോട്ടിന് പിന്നാലെയാണ് മാധ്യമങ്ങളുടെ വ്യാജ പ്രചാരണത്തിനെതിരെ സോഷ്യൽ മീഡിയ പരിഹാസവുമായി എത്തിയത്. വിനുവിന്റെ പോസ്റ്റിനെ ചൂണ്ടിക്കാട്ടി ദോ. പ്രേംക്മാർ പോസ്റ്റിട്ടു. പോസ്റ്റ് ഇപ്പോൾ വയറലായിരിക്കുകയാണ്. അഞ്ച് മിനിറ്റിന്റെ കുറവാണ് ഉള്ളത് അത് സാരമില്ലെന്നും പരിഹസിച്ചായിരുന്നു പോസ്റ്റ്. പോസ്റ്റിന്റെ പൂർണ രൂപം ചുവടെ.

ആദ്യം പോസ്റ്റ് ചെയ്യും;
പിന്നെ സൂം ചെയ്ത് വായിച്ചു നോക്കും.
ആദ്യം ആരോപണം ഉന്നയിക്കും;
പിന്നെ അന്വേഷിച്ചു നോക്കും.
ആദ്യം ഫോൺ ചെയ്ത് പറയും;
പിന്നെ ഉസ്മാൻ ഉണ്ടോന്ന് നോക്കും.
ആദ്യം റോക് ഡാൻസർ എന്ന് പറയും;
പിന്നെ നിഘണ്ടു നോക്കും.
ആദ്യം അമ്പലം തുറക്കണമെന്ന് പറയും;
പിന്നെ അമ്പലമടയ്ക്കണമെന്ന് പറയും.
ആദ്യം ആനയെ മലപ്പുറത്താക്കും;
പിന്നെ അന്വേഷിച്ചു നോക്കും.
ആദ്യം ഷെയർ ചെയ്യും;
പിന്നെ മോർഫ് ചെയ്തോന്ന് നോക്കും.
ആദ്യം ഫോട്ടോ പോസ്റ്റും;
പിന്നെ ഫോട്ടോ ഏതെന്ന് നോക്കും.
ആദ്യം ക്വറന്റീൻ ലഘിച്ചെന്ന് പറയും;
പിന്നെ ക്വറന്റീനാണോന്ന് നോക്കും.
ആദ്യം ഫയൽ കത്തീന്ന് പറയും;
പിന്നെ ഇ ഫയലാണോന്ന് നോക്കും.
ആദ്യം കള്ള ഒപ്പ് വെച്ചെന്ന് പറയും;
പിന്നെ ഇ ഒപ്പ് ആണോന്ന് നോക്കും.
ആദ്യം പരീക്ഷ നടത്തരുതെന്ന് പറയും;
പിന്നെ ഞങ്ങളാണ് നടത്തുന്നതെന്ന് നടിക്കും.
ആദ്യം ഇടം കണ്ണ് കെട്ടി ഫോട്ടോ പോസ്റ്റും;
പിന്നെ വലം കണ്ണ് കെട്ടി വീഡിയോ പോസ്റ്റും.
ആദ്യം ഡിപ്ലോമാറ്റിക് അല്ലെന്ന് പറയും;
പിന്നെ ഡിപ്ലോമാറ്റിക് ആണെന്ന് പറയും.
ആദ്യം ഈന്തപ്പഴം ബ്രേയ്ക്കും;
പിന്നെ ഹിന്ദു വായിക്കും.
ആദ്യം മഷിക്കുപ്പി പൊട്ടിക്കും;
പിന്നെ തല്ല് മേടിക്കും.
ആദ്യം പ്രതിയാണെന്ന് പറയും;
പിന്നെ സാക്ഷിയാണോന്ന് നോക്കും.
ആദ്യം ഉത്തരം പറയും;
പിന്നെ ചോദ്യം ചോദിക്കും.

നല്ല ബുദ്ധിയാ
നല്ല മിടുക്കാ
നല്ല ഉഷാറാ
നല്ല ധൈര്യമാ
പിന്നെ ഒരഞ്ചു മിനിറ്റിന്റെ കുറവുണ്ടെന്നേയുള്ളൂ.
അത് സാരല്ലപ്പാ!!!

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.