Home Uncategorized IFFK ഫെബ്രുവരി 12 മുതൽ, ഫെസ്റ്റിവൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

IFFK ഫെബ്രുവരി 12 മുതൽ, ഫെസ്റ്റിവൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

SHARE

ഇരുപത്തി അഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരി 12 മുതൽ 19 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ചലച്ചിത്ര അക്കാഡമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും മേള നടക്കുക. 2019 സെപ്തംബര് ൦ന്നിനും 2020 ഓഗസ്റ്റ് 31 നും ഇടയിൽ പൂർത്തിയായ ചിത്രങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. 2020 ഒക്ടോബർ 31 ന് മുൻപ് എൻട്രികൾ സമർപ്പിക്കണം. ഡിസംബർ ഒന്നിന് ചിത്രങ്ങളുടെ പട്ടിക പുറത്ത് വിടും. ചലച്ചിത്ര മേള സംഘടിപ്പിക്കപ്പെടുമോ എന്ന ആശങ്കയിലായിരുന്നു ആസ്വാദകർ. ഇതോടെ മേളയുടെ നടത്തിപ്പിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ചലച്ചിത്ര അക്കാദമി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.