Home IndiaUncut സ്വർണ്ണക്കള്ളക്കടത്ത് കേസ് വഴിമുട്ടിക്കുന്നത് കേന്ദ്രസർക്കാരോ? വി മുരളീധരന്റെ ഒളിച്ചുകളി വിരൽചൂണ്ടുന്നത് വൻ തട്ടിപ്പിലേക്ക്

സ്വർണ്ണക്കള്ളക്കടത്ത് കേസ് വഴിമുട്ടിക്കുന്നത് കേന്ദ്രസർക്കാരോ? വി മുരളീധരന്റെ ഒളിച്ചുകളി വിരൽചൂണ്ടുന്നത് വൻ തട്ടിപ്പിലേക്ക്

SHARE

വിവാദമായ സ്വർണ്ണക്കള്ളക്കടത്ത് അന്വേഷണം യഥാർത്ഥത്തിൽ വഴിമുട്ടിയ അവസ്ഥയിലാണ്. അന്വേഷണം വഴിമുട്ടിയതോടെ നുണ പ്രചാരണവും കൊടുമ്പിരി കൊള്ളുന്നു. സംഭവം സജീവമായി നിർത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷത്തെ സഹായിക്കാനായി ചില മാധ്യമങ്ങൾ കൊണ്ടു പിടിച്ചു ശ്രമിക്കുന്നു. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ ഒന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യംചെയ്യാൻ ഇതുവരെ എൻ ഐ എ യ്ക്ക് കഴിഞ്ഞിട്ടില്ല. യു എ ഇ സർക്കാരുമായി ബന്ധപ്പെട്ട് നയതന്ത്ര ഇടപെടലിലൂടെ ഫൈസൽ ഫരീദിനെ ചോദ്യംചെയ്യാൻ അവസരമൊരുക്കാൻ ഇതുവരെ കേന്ദ്രസർക്കാർ താല്പര്യം കാട്ടാത്തതാണ് ഇതിന് കാരണം. കേന്ദ്രസർക്കാർ ഇത്തരത്തിൽ ഫൈസൽ ഫരീദിനെ ചോദ്യംചെയ്യാൻ അവസരമൊരുക്കി കൊടുക്കാത്തതിന് പിന്നിൽ കേന്ദ്രമന്ത്രി വി മുരളീധരനിലേക്ക് അന്വേഷണം നീളുമോ എന്ന ഭയമാണ്. നയതന്ത്ര ബാഗേജിലല്ല സ്വർണം കൊണ്ടുവന്നത് എന്ന മുരളീധരന്റെ പ്രസ്താവന മുതൽ അദ്ദേഹം സംശയത്തിന്റെ നിഴലിലാണ്.

ജനം ടിവി മേധാവി അനിൽ നമ്പ്യാരെ ചോദ്യം ചെയ്ത ഘട്ടം മുതൽ അന്വേഷണത്തിനെ വഴിമുട്ടിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനുശേഷം ഓരോ ദിവസവും പുകമറകൾ കൂടുതലായി സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിൻറെ ഭാഗമാണ് മന്ത്രി ജലീലിനെതിരെ നടക്കുന്ന പ്രക്ഷോഭം. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കള്ളക്കടത്ത് അല്ല അന്വേഷിക്കുന്നത്. അവരുടെ അന്വേഷണപരിധിയിൽ അല്ല കള്ളക്കടത്ത്. കള്ളപ്പണം വന്നിട്ടുണ്ടോ, കള്ളപ്പണം വെളുപ്പിക്കൽ ഉണ്ടോ, അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടോ എന്നതാണ് അവരുടെ അന്വേഷണപരിധിയിൽ ഉള്ളത്. ഈ മൂന്നു കാര്യങ്ങളിലും ജലീലിനെതിരെ ഒരു തെളിവുമില്ല. ആരോപണം പോലും ഇല്ല.യഥാർത്ഥത്തിൽ ഫൈസൽ ഫരീദി ലേക്കും യുഎഇ കോൺസുലേറ്റിലേക്കുമാണ് അന്വേഷണം നീളേണ്ടത്.ഈ കാര്യങ്ങളിലേക്കും അന്വേഷണം നീണ്ടാൽ കേന്ദ്രമന്ത്രി വി മുരളീധരൻ തീർച്ചയായും അന്വേഷണപരിധിയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതാണ് ബിജെപി നേതാക്കളെ ഇപ്പോൾ ഭയപ്പെടുത്തുന്നത്.

ഇനി മറ്റൊരു കാര്യം ഇന്നലെ പാർലമെൻറിൽ ഇവിടെ നിന്നും പോയ കോൺഗ്രസിൻറെ 4 എംപിമാർ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രസർക്കാർ ഒരു മറുപടി നൽകിയിട്ടുണ്ട്. സ്വർണക്കള്ളക്കടത്ത് കേസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നു എന്നാണ് ഇതിൽ ഒരു ചോദ്യത്തിനുള്ള മറുപടി. എന്നാൽ രണ്ടാമതായി ചോദിച്ച ചോദ്യം കേരളത്തിലെ സർക്കാരിനോ മുഖ്യമന്ത്രിയുടെ ഓഫീസിനോ ഈ സംഭവത്തിൽ പങ്കുണ്ടോ എന്നതാണ്. എന്നാൽ അതിന് ഒരു മറുപടിയും നൽകാതെ കേന്ദ്ര സർക്കാർ ഒളിച്ചുകളി നടത്തിയത് യഥാർത്ഥത്തിൽ ഈ സംഭവത്തിൽ കേരളത്തിലെ ഗവൺമെൻറ്നും മുഖ്യമന്ത്രിയുടെ ഓഫീസിനും ഏതെങ്കിലും മന്ത്രിക്കോ പങ്കില്ല എന്നതിന്റെ തെളിവാണ്.

അന്വേഷണം വിദേശത്തേക്ക് നീണ്ടാൽ സ്വന്തം സർക്കാരിൻറെ അന്വേഷണ ഏജൻസികൾ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമെന്ന് ഭീഷണി മുഴക്കിയിരുന്ന കേരളത്തിലെ ബിജെപി നേതൃത്വത്തിനുണ്ടാക്കുന്ന തിരിച്ചടി ചെറുതായിക്കില്ല.ജലീൽ കള്ളക്കടത്ത് നടത്തിയതായിട്ട് തങ്ങൾക്ക് ആരോപണം ഇല്ല എന്ന് പ്രതിപക്ഷ നേതാവ് തന്നെ ഇന്ന് പറഞ്ഞിരിക്കുന്നു. പ്രോട്ടോകോൾ ലംഘിച്ചത് ആണത്രെ അവരുടെ പ്രധാന പ്രശ്നം. മന്ത്രി ജലീൽ യാതൊരുവിധ പ്രോട്ടോകോൾ ലംഘിച്ചിട്ടില്ല. പിന്നെ എന്തിനാണ് യൂത്ത് കോൺഗ്രസും കോൺഗ്രസും കോവിഡ്‌ പരത്തുന്ന രീതിയിൽ കേരളത്തിലെ തെരുവുകളിൽ കലാപം സൃഷ്ടിക്കുന്നതെന്ന ചോദ്യം മാത്രം ഇവിടെ ബാക്കിയാവുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.