കുന്നംകുളം പോലീസ് സ്റ്റേഷന് അത്യാധുനിക കെട്ടിട സമുച്ചയം ഒരുങ്ങുന്നു.

    SHARE

    നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടമായി അനുവദിച്ച 1 കോടി 50 ലക്ഷം രൂപ ഉപയോഗിച്ചാണ് കുന്നംകുളം പോലീസ് സ്റ്റേഷനുവേണ്ടി അത്യാധുനിക രീതിയിൽ കെട്ടിടം നിർമ്മിക്കുന്നത്. തദ്ദേശ സ്വയംഭരണ എൻജിനീയറിങ് വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ ഊരാളുങ്കുൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം നടത്തുന്നത്. തൃശൂർ റോഡിലുള്ള ഇപ്പോഴത്തെ കെട്ടിടം പൊളിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾ ഈയാഴ്ച്ച ആരംഭിക്കും. പോലീസ് സ്റ്റേഷൻ പ്രവർത്തനം താൽകാലികമായി ഗുരുവായൂർ റോഡിലുള്ള കെട്ടിടത്തിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി എ.സി.മൊയിതീൻ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം പങ്ക് വെച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.