Home KeralaFocus സ്വർണ്ണക്കടത്ത് ബി.ജെ.പി യുടെ നുണ പൊളിച്ച് കേന്ദ്ര സർക്കാർ, രേഖകൾ പുറത്ത്

സ്വർണ്ണക്കടത്ത് ബി.ജെ.പി യുടെ നുണ പൊളിച്ച് കേന്ദ്ര സർക്കാർ, രേഖകൾ പുറത്ത്

SHARE

സ്വർണ്ണക്കടത്ത് കേസിൽ ബി.ജെ.പിയുടെ ബന്ധം വെളിവാകുന്ന വിവരങ്ങൾ പുറത്ത് വരുന്നു. കേരളത്തിൽ നിന്നുള്ള വിദേശകാര്യ സഹമന്ത്രി കൂടിയായ വി.മുരളീധരൻ കള്ളം പറയുകയാണ് എന്ന് തെളിയിക്കുകയാണ് രേഖകൾ. നയതന്ത്ര ബാഗേജിലാണ് സ്വർണ്ണം കടത്തിയതെന്ന് പാർലമെൻറിൽ വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാജ് താക്കൂർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കേരളത്തിൽ നിന്നുള്ള എം.പി.മാരായ ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്,എൻ.കെ.പ്രേമചന്ദ്രൻ എന്നിവർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് അനുരാജ് താക്കൂർ ഇക്കാര്യം വ്യക്തമാക്കിയത്. മറുപടിയുടെ ഡിജിറ്റൽ കോപ്പിയാണ് നിലവിൽ സമോഹ്ഹയമാധ്യമങ്ങളിൽ പുറത്ത് വന്നത്. ഇതോടെ ബി.ജെ.പി യുടെ മേൽ സംശയം മുറുകുകയാണ്. വി. മുരളീധരൻ കേസ് അട്ടിമറിക്കാൻ നീക്കം നടത്തുന്നുണ്ട് എന്ന ആരോപണം ശക്തമാണ്.

അറസ്റ്റിലായ പ്രതികൾക്ക് ബി.ജെ.പി യോടുള്ള ബന്ധവും, അനിൽ നമ്പ്യാർ ഉൾപ്പടെയുള്ളവർ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സംശയത്തിന്റെ നിഴലിൽ ആകുകയും ചെയ്തത് കള്ളക്കടത്തിൽ കൂടുതൽ ദുരൂഹതഹാ ഉയർത്തുകയാണ്. അധികാരം നേടാൻ കോൺഗ്രസിനെ കൂട്ടുപിടിച്ച് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നാടകമാണ് നിലവിൽ നടക്കുന്നതെന്ന് ഇതിനോടകം ആരോപണം ഉയർന്നു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.