സ്വർണ്ണക്കടത്ത്, വി.മുരളീധരന്റെ ഗസ്റ്റ് ഹൗസ് താമസവും വിവാദത്തിൽ

  SHARE

  നയതന്ത്ര ബാഗേജിനെ കുറിച്ച് നുണ ആവർത്തിക്കുന്ന കേന്ദ്ര സഹമന്ത്രി വി.മുരളീധരനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. സ്വർണക്കടത്ത്‌ കേസിൽ അനിൽ നമ്പ്യാരെ ചോദ്യം ചെയ്‌തതിന്‌ പിന്നാലെ കൊച്ചിയിലേക്കും അവിടെനിന്ന്‌ തിരുവനന്തപുരത്തുമെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ യാത്രയിൽ ദുരൂഹത.

  തിരുവനന്തപുരത്തെ വീട്‌ അടച്ചിട്ട്‌ കേന്ദ്രമന്ത്രി രാജ്‌ഭവനിൽ താമസിച്ചതാണ്‌ ഇന്റലിജൻസ്‌ വൃത്തങ്ങളിൽ സംശയം ജനിപ്പിച്ചിരിക്കുന്നത്‌.രാജ്‌ഭവനിലെ അതിഥി മന്ദിരത്തിൽ സാധാരണ കേന്ദ്രമന്ത്രിമാർ താമസിക്കാറില്ല. ഇത്‌ യാത്ര ഔദ്യോഗികമാക്കി തെറ്റിദ്ധരിപ്പിക്കാനാണെന്നാണ്‌ ഇന്റലിജൻസ്‌ വൃത്തങ്ങൾ പറയുന്നത്‌.

  ആഗസ്‌ത്‌ 27നാണ്‌ അനിൽ നമ്പ്യാരെ കൊച്ചിയിൽ വിളിച്ചുവരുത്തി കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തത്‌. അന്ന്‌ തന്നെ തിരക്കിട്ട്‌ മന്ത്രി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി. 29ന്‌ രാത്രിയിൽ എറണാകുളം ഗസ്‌റ്റ്‌ ഹൗസിൽ വച്ച്‌ ചില ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ചയും നടത്തി ‌. പിറ്റേന്ന്‌ രാത്രി തന്നെ തിരുവനന്തപുരത്തെത്തിയ മന്ത്രി ഉള്ളൂരിലെ വീട്ടിൽ താമസിക്കാതെ അന്നും പിറ്റേന്നും രാജ്‌ഭവനിലെ ഗസ്‌റ്റ്‌ഹൗസിലാണ്‌ കഴിഞ്ഞത്‌.

  സ്വന്തം വീട്‌ ഒഴിവാക്കി രാജ്‌ഭവൻ ഗസ്‌റ്റ്‌ഹൗസ്‌ തെരഞ്ഞെടുത്തതിന്‌ പിന്നിൽ മറ്റ്‌ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ്‌ ഇന്റലിജൻസ്‌ കേന്ദ്രങ്ങളുടെ സംശയം.
  അന്വേഷണം ബി.എം.എസ നേതാവിലേക്ക് തിരിയുന്ന സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് മുതൽ കേസ് അട്ടിമറിക്കുന്നതിന് മുരളീധരൻ ശ്രമിക്കുന്നുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യലിനെ തുടർന്ന് ഇത് ശക്തിപ്പെട്ടിരുന്നു. ഇപ്പൊ ഗസ്റ്റ് ഹൗസ് വിവാദം കൂടി പുറത്തുവരുന്നതോടെ സി.പി.എം ഉൾപ്പടെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ട് എന്ന് വ്യക്തമാക്കുകയാണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.