Home Don't Miss ഇനി വീട്ടിലിരുന്ന് പഞ്ചായത്തിൽ അപേക്ഷ നൽകാം, പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

ഇനി വീട്ടിലിരുന്ന് പഞ്ചായത്തിൽ അപേക്ഷ നൽകാം, പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

SHARE

കോവിഡ് കാലഘട്ടത്തിൽ വിദ്യാഭ്യാസം മാത്രമല്ല പൊതുഭരണവും ഹൈടെക് ആകുകയാണ്. അപേക്ഷകൾ നൽകാനും അതിന്റെ പുരോഗതിയറിയാനും ഇനി ആപ്പീസുകളിലേക്ക് പോകേണ്ടി വരില്ല. കോവിഡ് വ്യാപനം ആശങ്ക ജനിപ്പിക്കുന്ന സഹാചര്യത്തിലേക്ക് നീങ്ങുമ്പോൾ ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഭാരം കേന്ദ്രം ഹൈടെക് ആക്കുകയാണ് സർക്കാർ. ഇനി വീട്ടിലിരുന്നും നിങ്ങൾക്ക്‌ ഓൺലൈൻ വഴി പഞ്ചായത്തിലേക്ക് അപേക്ഷ നൽകാം. ആവശ്യമെങ്കിൽ ഉദ്യോഗസ്ഥന്‌ വീട്ടിലിരുന്ന്‌ തന്നെ ഫയൽ നോക്കാനും നടപടിയെടുക്കാനും സൗകര്യം. ഇന്റലിജന്റ് ഇ ഗവേർണൻസ് സംവിധാനത്തിലൂടെയാണ്‌ കേരളം പുതിയ ചുവടുവയ്‌പ്പിലേക്ക്‌ കുതിക്കുന്നത്‌ .100 ദിന കർമ പരിപാടിയിൽ പ്രഖ്യാപിച്ച സംയോജിത തദ്ദേശ ഭരണ പരിപാലന പദ്ധതിയുടെ ആദ്യഘട്ടമാണ്‌ 150 പഞ്ചായത്തുകളിൽ പ്രാബല്യത്തിൽ വരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.