Home KeralaFocus മന്ത്രി കെ ടി ജലീലിന് സ്വർണ്ണക്കടത്ത് കേസിൽ ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല; ചെന്നിത്തല

മന്ത്രി കെ ടി ജലീലിന് സ്വർണ്ണക്കടത്ത് കേസിൽ ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല; ചെന്നിത്തല

SHARE

മന്ത്രി കെ ടി ജലീലിന് സ്വർണ്ണക്കടത്ത് കേസിൽ ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരുവിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെയും എൻഫോഴ്സമെന്റ് ഡയറക്ടേഴ്സിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടും അക്രമാസക്തമായ സമരങ്ങളാണ് കോൺഗ്രസിൽ നടത്തുന്നത്. കോറോണയെ പോലും അവഗണിച്ച് രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷം നടത്തുന്ന ഈ സമരങ്ങൾക്ക് പൊതുസമൂഹത്തിനിടയിൽ നിന്നും വലിയ വിമർശനങ്ങൾ ഉയരുകയാണ്. അനിൽ അക്കരെയുൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ നിലവിൽ എൻ ഐ എ അന്വേഷണം നടത്തുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇത്തരത്തിൽ പ്രതിപക്ഷം സമരാഭാസം നടത്തുന്നതെന്ന് സി പി ഐ എം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.