Home KeralaFocus ഖുർആനെ അപമാനിച്ചു മനോരമ, കാർട്ടൂണിനെതിരെ വ്യാപക പ്രതിഷേധം.

ഖുർആനെ അപമാനിച്ചു മനോരമ, കാർട്ടൂണിനെതിരെ വ്യാപക പ്രതിഷേധം.

SHARE

മന്ത്രി ജലീലിനെ ആക്ഷേപിക്കാനായി നൽകിയ കാർട്ടൂണിലാണിൽ‌ വിശുദ്ധ മതഗ്രന്ഥമായ ഖുർആനെ അപഹസിച്ച് മലയാള മനോരമ. വ്യാജ വാർത്ത പ്രചരിപ്പിച്ച് ഖുർ ആൻ വിതരണം ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമാണ് എന്ന് വരുത്തി തീർക്കാൻ മുന്നിട്ട് നിന്ന മനോരമ അപമാനം തുടരുകയാണ്. പുണ്യമാസത്തിൽ വിതരണം ചെയ്യാൻ യു.എ.ഇ നൽകിയതാണ് ഖുർ ആൻ. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മാഹാത്മ്യം നിറച്ച വിശുദ്ധ ഗ്രന്ഥത്തെ മൂന്നാംകിട രാഷ്ട്രീയത്തിന് വേണ്ടി “കെട്ട് കഥകളുടെ” പുസ്തകമാക്കി ചിത്രീകരിച്ചിരിക്കുകയാണ് മനോരമ.

ഇടത് വിരുദ്ധത പ്രചരിപ്പിക്കാനും മന്ത്രി കെ.ടി ജലീലിനെ അപഹാസ്യനാക്കാനും വേണ്ടി ചമച്ച കാർട്ടൂണിലൂടെ വിശുദ്ധ ഖുർ ആൻ കെട്ടുകഥകളുടെ പുസ്തകമാണ് എന്ന് പറയാതെ പറയുകയാണ് മനോരമ. കാർട്ടൂണിനെതിരെ മതസംഘടനകൾ ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഖുർ ആൻ വിതരണവുമായി ബന്ധപ്പെട്ട് യാതൊരു ദുരൂഹതയും നിലനിൽക്കുന്നില്ല എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും എല്ലാം കെട്ടുകഥയാണെന്ന വരികളോടു കൂടി പ്രസദ്ധികരിച്ച കാർട്ടൂണിന് തിരുത്തു നൽകാൻ പോലും മാധ്യമം തയ്യാറായിട്ടില്ല.

തിങ്കളാഴ്‌ച മലയാള മനോരമ ഒന്നാംപേജിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. മന്ത്രി ജലീൽ ഖുർആൻ ചുമന്നു‌നിൽക്കുന്ന ചിത്രത്തിന്‌ അടിക്കുറിപ്പായാണ്‌ വിവാദ പരാമർശം. മനോരമയുടേത്‌ ഖുറാന്‌ എതിരായ ഒളിയമ്പാണെന്ന്‌ വ്യക്തമാക്കി സുന്നി യുവജനസംഘം (-സമസ്‌ത ഇകെ വിഭാഗം) സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി രം​ഗത്തു വന്നിരുന്നു. കക്ഷി രാഷ്ട്രീയ വഴക്കുകളിലേക്ക്‌ മതവിശ്വാസത്തെയും വിശുദ്ധ ഗ്രന്ഥത്തേയും വലിച്ചിഴക്കുന്നത്‌ അപക്വവും അപകടകരവുമാണെന്ന്‌ എസ്‌വൈഎസ്‌ സംസ്ഥാന സെക്രട്ടറിയറ്റും പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.