Home KeralaFocus സ്വർണ്ണകടത്ത് കേസുമായി കെ ടി ജലീലിനു ബന്ധമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

സ്വർണ്ണകടത്ത് കേസുമായി കെ ടി ജലീലിനു ബന്ധമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

SHARE

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ നിർണായകമായ വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. മന്ത്രി കെ ടി ജലീലിന്റെ മൊഴി തൃപ്തികരമാണ്. മന്ത്രിയെ ചോദ്യം ചെയ്തത് സ്വര്ണക്കള്ളക്കടത്ത് കേസിലല്ല, ഖുർ ആൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ദുരൂഹതയും നിലനിൽക്കുന്നില്ല എന്നും ഇ.ഡി. വ്യക്തമാക്കി. മന്ത്രിക്കെതിരേ ലഭിച്ച പരാതിയിൽ സ്വത്ത് വിവരങ്ങളെ കുറിച്ചാണ് അന്വേഷിച്ചതെന്നും അതിൽ ക്രമക്കേടുകൾ ഒന്നുമില്ല എന്നും ഇ.ഡി കൂട്ടിച്ചേർത്തു.

യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, പി.ടി. തോമസ് എന്നിവർ നേരത്തെ ജലീലിനെതിരെ പരാതി നൽകിയിരുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചിരുന്നുവോ എന്ന അന്വേഷണം ആണ് നടന്നത് എന്നാൽ അത്തരത്തിൽ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല എന്ന് ഇ.ഡി കൂട്ടിച്ചേർത്തു. ഇതോടെ പ്രതിപക്ഷം ഉൾപ്പടെ ഉന്നയിച്ച ആരോപണങ്ങൾ അപ്പാടെ തള്ളിക്കളയുന്നതാണ് ഇ.ഡി.യുടെ വെളിപ്പെടുത്തൽ. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയിലെ വൈരുധ്യം കഴിഞ്ഞ ദിവസം പുറത്ത് വരികയും കേന്ദ്ര സർക്കാർ വിഷയത്തിൽ മുരളീധരനെ തള്ളി പറയുകയും ചെയ്ത സാഹചര്യത്തിൽ കേസിൽ കൂടുതൽ ശക്തമായ അന്വേഷണം നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ സ്വപ്ന ആശുപത്രിയിലായ ദിവസം അനിൽ അക്കരെ ആശുപത്രി സന്ദർശിച്ചതും ഇതിനോടകം വിവാദമായിക്കഴിഞ്ഞു. മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തത് സ്വർണ്ണ കടത്തു കേസിൽ അല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ് മോഴിയെടുത്തത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.