Home KeralaFocus സർക്കാരിനെതിരെ അജണ്ട നടപ്പിലാക്കണമെന്ന് പി കെ ഫിറോസ്, ശബ്ദരേഖ പുറത്ത്

സർക്കാരിനെതിരെ അജണ്ട നടപ്പിലാക്കണമെന്ന് പി കെ ഫിറോസ്, ശബ്ദരേഖ പുറത്ത്

SHARE

സർക്കാരിനെതിരെ സാമൂഹ്യമാധ്യമങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക അജണ്ട നടപ്പിലാക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. മാധ്യമങ്ങളെ കൊണ്ട് അന്തി ചർച്ചയ്ക്ക് വിഷയം തിരഞ്ഞെടുപ്പിക്കുന്നത് പോലും തങ്ങളുടെ അജണ്ടയ്ക്കനുസരിച്ചാവണം. കെ.എം ഷാജിയുടെ വിഷയത്തിൽ തങ്ങൾക്ക് അതിനു കഴിഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളിയുടെ വിഷയത്തിൽ അതിന് കഴിഞ്ഞിട്ടില്ലെന്നും പി കെ ഫിറോസ് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സർക്കാരിനെതിരെ ഉണ്ടായില്ലാ വെടിവയ്ക്കുന്നതിൽ നവമാധ്യമങ്ങളിൽ യു.ഡി.എഫ് സൈബർ പോരാളികളും നേതാക്കളും മത്സരിക്കുകയായിരുന്നു. കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ചർച്ചകളെ വഴി തിരിക്കാനും, സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും കഴിയുന്ന എല്ലാ വഴികളും പരീക്ഷിക്കണം എന്നാണ് നേതാക്കളുടെ രഹസ്യഗ്രൂപ്പ് ചർച്ചകളിൽ ഫിറോസ് വ്യക്തമാക്കുന്നത്.

കമറുദീൻ എം.എൽ.എ യുടെ സ്വർണ്ണ തട്ടിപ്പ് ചർച്ചയാകാത്തതും, സ്വർണ്ണക്കള്ളക്കടത്തുകേസിൽ മന്ത്രി ജലീലിനെതിരെ സംഘടിതവും ആസൂത്രിതവുമായ പ്രതിഷേധം ഉയർത്തുന്നതും ലീഗിന്റെ കൂടി ഒത്താശയോടെ നടക്കുന്ന സൈബർ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഫിറോസിന്റെ ശബ്ദരേഖയിൽ നിന്നും മനസിലാക്കാവുന്നതാണ്.

വികസന പ്രവർത്തനങ്ങളും ജനകീയ നടപടികളും സ്വീകരിക്കുന്ന സർക്കാരിനെ താഴെയിറക്കാൻ വ്യാജ ക്യാമ്പയിനുകൾക്ക് രൂപം നൽകാനും സോഷ്യൽ മീഡിയയിൽ അത് പങ്ക് വെക്കാനും ഫിറോസ് ശബ്ദരേഖയിൽ ആഹ്വാനം ചെയ്യുന്നുണ്ട്. കൗണ്ടർ റെസ്പോൺസ് കൊണ്ട് സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കണമെന്ന ലക്ഷ്യമാണ് ഏറ്റെടുക്കേണ്ടതെന്നും ഇതിൽ വ്യക്തമാക്കുന്നു. കുറച്ച് നാളുകളായി സർക്കാരിനെതിരെ നടക്കുന്ന വ്യാജ ക്യാമ്പയിനുകൾ ഇത്തരത്തിൽ പടച്ച് വിടുന്നതാണ് എന്ന മുഖ്യമന്ത്രിയുടെ വിമർശനം ശരി വെക്കുന്നതാണ് പുറത്തായിരിക്കുന്ന പി.കെ.ഫിറോസിന്റെ ശബ്ദരേഖ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.