Home IndiaUncut സാറ അലി ഖാന്‍, രോഹിണി അയ്യര്‍, രാകുല്‍ പ്രീത് സിംഗ്: ബോളിവുഡിലെ ലഹരിയിൽ കൂടുതൽ...

സാറ അലി ഖാന്‍, രോഹിണി അയ്യര്‍, രാകുല്‍ പ്രീത് സിംഗ്: ബോളിവുഡിലെ ലഹരിയിൽ കൂടുതൽ പേരുകൾ പുറത്ത്‌ വരുന്നു

SHARE

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നിര്‍ണായക വഴിതിരിവ്.ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡ് സിനിമാപ്രവര്‍ത്തകരുടെ പേരുകള്‍ റിയ വെളിപ്പെടുത്തി.

പതിനഞ്ചോളം പേരുടെ വിവരങ്ങളാണ് റിയ അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്നത്. ഈ 15ഓളം പേര്‍ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്.

നടി സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ഡിസൈനര്‍ സിമോണ്‍ കംബട്ട, സുശാന്തിന്റെ സുഹൃത്തും മുന്‍ മാനേജറുമായ രോഹിണി അയ്യര്‍, സംവിധായകന്‍ മുകേഷ് ഛബ്ര എന്നിവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ റിയ വെളിപ്പെടുത്തി.

ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് റിയയുടെ വെളിപ്പെടുത്തല്‍. റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 25ഓളം പ്രമുഖ താരങ്ങളെ ഉടന്‍ ചോദ്യംചെയ്യാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.