Home CheesyDays മാലിക്കിൽ അഭിനയിക്കുമ്പോൾ ഫഹദിന്‌ മമ്മുട്ടി നൽകിയ ഉപദേശം

മാലിക്കിൽ അഭിനയിക്കുമ്പോൾ ഫഹദിന്‌ മമ്മുട്ടി നൽകിയ ഉപദേശം

SHARE

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചുത്രമാണ് മാലിക്. ചിത്രത്തിന് വേണ്ടിയുള്ള ഫഹദിന്റെ മേക്കോവർ നേരത്തെ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയ്ക്കായി 20 കിലോയോളമാണ് ഫഹദ് കുറച്ചത്. ചിത്രത്തിൽ 57 വയസുകാരന്റെ വേഷത്തിലും താരം എത്തുന്നുണ്ട്. തുറയിലാശാനായാണ് ഫഹദ് എ്ത്തുന്നത്‌. ആ പ്രായത്തിലൂടെ കടന്നുപോകുമ്പോൾ ഫഹദ് ഫാസിലിന് മമ്മൂട്ടി നൽകിയ നിർദേശത്തെക്കുറിച്ച് മഹേഷ് നാരായണൻ പറഞ്ഞതാണ്‌ പുതിയ ചർച്ചാ വിഷയം

പല ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുകൊണ്ട് ഫഹദിന്റെ ലുക്ക് ചർച്ചകൾ നടന്നിരുന്നു. ലുക്ക് തീരുമാനിക്കുന്നതിന് മുന്നോടിയായി മമ്മൂട്ടി പങ്കുവെച്ച നിർദേശമാണ് മഹേഷ് നാരായണൻ സ്വീകരിച്ചതും. കഥാപാത്രത്തിനായി ശരീരഭാരം കൂട്ടണോ കുറയ്ക്കണോ എന്ന് ഫഹദ് ചോദിച്ചിരുന്നു.

പൊതുവെ ഫഹദും അച്ഛൻ ഫാസിലും മെലിഞ്ഞ ശരീര പ്രകൃതമുള്ളവരാണ്. അതേകാര്യത്തെ കുറിച്ച് മമ്മൂട്ടിയും ഒരു അഭിപ്രായം പങ്കുവെച്ചിരുന്നു. കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടാൻ ഫഹദിനോട് ആവശ്യപ്പെടരുതെന്നും അങ്ങനെ ചെയ്‌താൽ അദ്ദേഹത്തിന്റെ അഭിനയത്തിലെ നിയന്ത്രണം നഷ്ടമാകുമെന്നുമാണ് മമ്മൂക്ക പറഞ്ഞതെന്ന് മഹേഷ് നാരായണൻ വ്യക്തമാക്കുന്നു.

ഫഹദ് ഒരു മെത്തേഡ് ആക്ടർ ആണെന്നും എന്താണ് ആ മെത്തേഡ് എന്നാർക്കും അറിയില്ലെന്നും മഹേഷ് നാരായണൻ പറയുന്നു. സിനിമാ നിരൂപകൻ രാജീവ് മസന്തിന് നൽകിയ അഭിമുഖത്തിലാണ് മഹേഷ് നാരായണൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.