കോവിഡിനെതിരെ കരുതലോടെ ഓരോ ചുവടും: ജാഗ്രതാ നിർദ്ദേശങ്ങളുമായി അധികൃതർ

  SHARE

  മാസങ്ങൾ കഴിഞ്ഞും കോവിഡ്‌ വ്യാപനം തുടരുകയാണ്‌. രോഗബാധിതർ വർധിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ആശങ്കകള്‍ നിലനില്‍ക്കുന്നു.  ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നൽകുന്ന നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്.  പൊതു ഇടങ്ങൾ സന്ദർശിക്കാതിരിക്കുക. മറ്റുള്ളവരുമായി ഇടപഴകേണ്ടി വരുന്ന സാഹചര്യങ്ങളിൽ മാസ്ക് നിർബദ്ധമായും ധരിച്ചിരിക്കണം. നിരന്തരമായുള്ള സാനിറ്റൈസർ ഉപയോഗവും വൈറസിനെ അകറ്റാൻ ഒരു പരിധിവരെ സഹായിക്കും.

  ശരിയായ പ്രതിരോധ മാര്‍ഗങ്ങളിലൂടെ രോഗം പടരുന്നത്‌  ഒരു പരിധിവരെ തടഞ്ഞു നിറുത്താന്‍ സാധിക്കും. വാക്സിനോ കണ്ടുപിടിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ശരിയായ പ്രതിരോധ മാര്‍ഗങ്ങള്‍ മാത്രമാണ് കൊവിഡിനെ പ്രതിരോധിക്കാൻ ഏക മാര്‍ഗം. പൊതുജനാരോഗ്യ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനോടൊപ്പം ജനങ്ങള്‍ സ്വമേധയാ ഇതു പാലിക്കാന്‍ തയാറാകേണ്ടത് ഈ അവസരത്തില്‍ വളരെ അത്യാവശ്യവുമാണ്.

  പൊതുജനാരോഗ്യ നിയമങ്ങള്‍

  • മാസ്കുകള്‍ വീടുകളിലും നമുക്ക് ശീലമാക്കാം
  • നിരത്തുകളില്‍ കൂട്ടംകൂടി നില്‍ക്കുന്നതും സംസാരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  • കയറ്റിറക്ക് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കര്‍ശനമായും കയ്യുറയും മാസ്കും ധരിക്കേണ്ടതാണ്.
  • കൈകള്‍ സോപ്പിട്ട് കൂടെക്കൂടെ കഴുകേണ്ടതാണ്
  • പൊതു ഇടങ്ങളില്‍ തുപ്പരുത്.
  • ബ്രേക്ക് ദി ചെയിന്‍ ഡയറികള്‍ നമുക്കൊരു ശീലമാക്കാം
  • ഇതിനു പുറമേ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതേപടി തുടര്‍ന്നും പാലിക്കേണ്ടതുമാണ്.

   വീടിന് പുറത്തുപോകുന്നവർ കൂടുതല്‍ കരുതലും ജാഗ്രതയും പുലർത്തണം. പ്രത്യേകിച്ചും ജോലി കഴിഞ്ഞോ മറ്റാവശ്യങ്ങള്‍ക്കോ പുറത്തുപോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ നോക്കാം.

  • കഴിയുന്നതും വീടിനു പുറത്തെ ശുചിമുറി ഉപയോഗിക്കുക
  • ചെരുപ്പുകള്‍ പുറത്ത് അഴിച്ചു വെക്കേണ്ടതാണ്.
  • വീട്ടിലെത്തിയാല്‍ ഉടനെ വീട്ടിലെ  പ്രായമായവരുടെ അടുത്തോ കുട്ടികളുടെ അടുത്തോ പോകുന്നത് ഒഴിവാക്കേണ്ടതാണ്.
  • ഭക്ഷണ സാധനങ്ങളും മറ്റും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക
  • പൊതു സ്ഥലങ്ങളിലോ ഓഫീസുകളിലോ പോയി തിരികെ വന്നാല്‍ ഉടനെ തന്നെ വസ്ത്രങ്ങള്‍ മാറി കുളിച്ചതിനു ശേഷം മാത്രം വീടിനുള്ളില്‍ പ്രവേശിക്കുക

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.