സംരംഭകർ ഒഴുകിയെത്തുന്നു; കേന്ദ്ര സ്റ്റാർട്ടപ്പ്‌ റാങ്കിങ്‌ പട്ടികയിൽ കേരളം “ടോപ്പ് പെർഫോർമർ”

  SHARE

  ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ സ്റ്റാർട്ടപ്പ്‌ റാങ്കിങ്‌ പട്ടികയിൽ മികച്ച നേട്ടവുമായി കേരളം. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംരംഭകത്വ മികവിന്റെ അടിസ്ഥാനത്തിലുളള റാങ്കിങ്‌ ആണ്‌ പുറത്തിറക്കിയത്‌

  കേരളവും കർണാടകയും ടോപ്പ് പെർഫോർമാരായി പട്ടികയിൽ തിളങ്ങി. ഉത്തർപ്രദേശ്, തമിഴ്‌നാട്, സിക്കിം, നാഗാലാൻഡ്, മിസോറം, മധ്യപ്രദേശ്, അസം എന്നിവയാണ് സ്റ്റാർട്ടപ്പ് രം​ഗത്തെ ഉയർന്ന വളർച്ചാ നിരക്ക് പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങൾ.

  വാണിജ്യ വ്യവസായ മന്ത്രാലയങ്ങളുടെ ചുമതലയുളള കേന്ദ്രമന്ത്രി പിയുഷ് ഗോയൽ സംസ്ഥാനങ്ങളെയും ഇന്ത്യയുടെ സ്റ്റാർട്ടപ്പുകളെയും പ്രശംസിച്ചു.

  സ്റ്റാർട്ട് അപ്പ് സൗഹൃദമാക്കാൻ സംസ്ഥാനം സ്വീകരിച്ച നടപടികളാണ് നേട്ടത്തിന് അർഹമാക്കിയത്. സ്റ്റാർട്ട് അപ്പ് സംരംഭകർക്ക് സാമ്പത്തിക സഹായം, വനിതാ സ്റ്റാർട്ട് അപ്പ് സംരംഭകർക്കുള്ള പിന്തുണ, സബ്‌സിഡി, സീഡ് ഫണ്ടിങ്, പ്രീ ഇൻക്യൂബേഷൻ പിന്തുണ, വെഞ്ച്വർ ഫണ്ടിങ്‌, വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണം, ഹാക്കത്തോൺ സംഘാടനം തുടങ്ങിയവയിലെ മാതൃകാപരമായ പ്രവർത്തനം അഭിനന്ദനീയമാണെന്ന് കേന്ദ്രം വിലയിരുത്തി.

  ഏഴ് പരിഷ്ക്കരണ മേഖലകളിൽ ആറിലും കേരളമാണ് ഒന്നാമത്. 300 എണ്ണം മാത്രമായിരുന്ന സ്റ്റാർട്ട് അപ്പുകൾ കഴിഞ്ഞ നാലു വർഷം കൊണ്ട് 2200 ആയി ഉയർന്നു.

  കോർപ്പസ് ഫണ്ട് ആരംഭിക്കുകയും 739 കോടി രൂപ ഇതിനായി മാറ്റിവെക്കുകയും ചെയ്തു.

  ഇൻകുബേറ്ററുകളും ഇന്നൊവേഷൻ സോണുകളും സജ്ജമാക്കി. സൂപ്പർ ഫാബ് ലാബും മിനി ഫാബ് ലാബും സ്ഥാപിച്ചു‌.130 സ്റ്റാർട്ട് അപ്പുകൾ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു. സ്റ്റാർട്ട്അപ്പുകൾ വഴി സംസ്ഥാനത്തു കഴിഞ്ഞ നാല് വർഷം 1200 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.