Home Kerala തന്റെ ഓഫീസ് വെറും കെട്ടിടമല്ല, രാമക്ഷേത്രം, പ്രതികാരം ചെയ്യും ; വെല്ലുവിളിച്ച്‌ കങ്കണ

തന്റെ ഓഫീസ് വെറും കെട്ടിടമല്ല, രാമക്ഷേത്രം, പ്രതികാരം ചെയ്യും ; വെല്ലുവിളിച്ച്‌ കങ്കണ

SHARE

ബംഗ്ലാവിലെ അനധികൃത നിർമാണം പൊളിച്ചതിനെത്തുടർന്ന്‌ മഹാരാഷ്ട്ര സർക്കാരിനെ വെല്ലുവിളിച്ചും വിവാദ പരാമർശങ്ങൾ ആവർത്തിച്ചും നടി കങ്കണ റണൗട്ട്‌. ബൃഹൻ മുംബൈ കോർപറേഷൻ കെട്ടിടം പൊളിച്ചുനീക്കിയതിനു പിന്നാലെയാണ്‌ മുംബൈയെ പാക്‌ അധിനിവേശ കശ്‌മീരിനോട്‌ ഉപമിച്ച്‌ വിവാദ പരാമർശം നടി ആവർത്തിച്ചത്‌. പാക് അധിനിവേശ കശ്മീരാണ് മുംബൈ എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് കോർപറേഷന്റെ നടപടിയെന്ന്‌ കങ്കണ പറഞ്ഞു‌.

തന്റെ ഓഫീസ് പൊളിക്കുന്നത് രാമക്ഷേത്രം പൊളിക്കുന്നതിന് സമാനമാണ്‌. അത് തനിക്ക് വെറും കെട്ടിടമല്ല, രാമക്ഷേത്രംതന്നെയായിരുന്നു.  എന്നാൽ, ബാബർ ഓർക്കുക. അവിടെ രാമക്ഷേത്രം വീണ്ടും ഉയർന്ന്‌ വരുകതന്നെ ചെയ്യും. ജനാധിപത്യത്തിന്റെ മരണമെന്ന്‌ മുംബൈ കോർപറേഷന്റെ നടപടിയെ  വിശേഷിപ്പിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിനു പിന്നാലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും കങ്കണ വെല്ലുവിളിച്ചു.

സുശാന്ത്‌ സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട്‌ മഹാരാഷ്‌ട്ര സർക്കാരും കങ്കണ റണൗട്ടും  ആരംഭിച്ച ഏറ്റമുട്ടലിനിടെയാണ്‌  മുംബൈയെ പാക്‌ അധിനിവേശ കശ്‌മീരിനോട്‌ ആദ്യം ഉപമിച്ചത്‌. ഇത്‌ വലിയ പ്രതിഷേധത്തിന്‌ വഴിയൊരുക്കി. ഷിംലയിലായിരുന്ന നടി മാപ്പ്‌ പറയാതെ മുംബൈയിലെത്തിയാൽ തടയുമെന്ന്‌ ശിവസേന പ്രഖ്യാപിച്ചു. അടുത്ത ദിവസംതന്നെ മുംബൈയിലെത്തുമെന്നു  കങ്കണ വെല്ലുവിളിച്ചു. ഇതിനു പിന്നാലെയാണ്‌ കേന്ദ്രസർക്കാർ കങ്കണയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയത്‌.

ബുധനാഴ്‌ച പകൽ രണ്ടരയോടെ മുംബൈ വിമാനത്താവളത്തിലെത്തിയ നടിക്കെതിരെ ശിവസേനാ പ്രവർത്തകർ പ്രതിഷേധിച്ചു.  സുരക്ഷാ കമാൻഡോകൾ കങ്കണയെ വീട്ടിലെത്തിച്ചു.  നടിക്ക്‌ പിന്തുണയുമായി മുൻ  മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌, എംപി സുബ്രഹ്മണ്യൻ സ്വാമി, സുശാന്തിന്റെ സഹോദരി അതിഥി, ബോളിവുഡ്‌ താരങ്ങളായ ദിയ മിർസ, രശ്‌മി ദേശായ്‌ തുടങ്ങിയവർ രംഗത്തുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.