Home Kerala സുശാന്ത്‌ കേസിൽ നടക്കുന്ന റിയ വേട്ട ബിജെപിക്കായി: റിപബ്ലിക്‌ ടിവിയിൽ നിന്ന്‌ രാജിവച്ച്‌ മാധ്യമ പ്രവർത്തക

സുശാന്ത്‌ കേസിൽ നടക്കുന്ന റിയ വേട്ട ബിജെപിക്കായി: റിപബ്ലിക്‌ ടിവിയിൽ നിന്ന്‌ രാജിവച്ച്‌ മാധ്യമ പ്രവർത്തക

SHARE

സുശാന്ത് സിങ്ങിന്റെ മരണത്തിൽ റിയ ചക്രബര്‍ത്തിക്കെതിരെ വാർത്തകൾ സൃഷ്ടിക്കണമെന്ന്‌ റിപ്പബ്ലിക് ടിവി ആവശ്യപ്പെട്ടിരുന്നെന്ന്‌ മാധ്യമ പ്രവർത്തക ശാന്തശ്രീ സര്‍ക്കാര്‍. റിയക്കെതിരെ തുടരുന്ന മാധ്യമവേട്ടയില്‍ പ്രതിഷേധിച്ച് ചാനലിൽനിന്ന്‌ ശാന്തശ്രീ രാജിവച്ചു.

നടിക്കെതിരായ മാധ്യമവേട്ടയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ്‌ ശാന്തശ്രീയുടെ രാജിയും പ്രതികരണവും. അവരുടെ അജൻഡയ്‌ക്ക്‌ അനുസരിച്ചുള്ള വാര്‍ത്തകള്‍ നല്‍കാത്തതിന് വിശ്രമമില്ലാതെ 72 മണിക്കൂർ ജോലിയെടുപ്പിച്ചാണ്‌ ശിക്ഷിച്ചതെന്നും ശാന്തശ്രീ  പറഞ്ഞു.

അര്‍ണബും ഭാര്യയും ചേര്‍ന്ന് നടത്തുന്നത് മാധ്യമപ്രവർത്തനമല്ലെന്നും ബിജെപിക്കുവേണ്ടിയുള്ള കുഴലൂത്താണെന്നും ആരോപിച്ച് കുറച്ചു ദിവസംമുമ്പ്‌ റിപ്പബ്ലിക്‌ ടിവിയുടെ ജമ്മു കശ്‌മീർ ബ്യൂറോ ചീഫ്‌ തേജീന്ദര്‍ സിങ് സോധി രാജിവച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.