‘ബിരിയാണി’യിലൂടെ കനി കുസൃതിക്ക്‌ അന്താരാഷ്ട്ര പുരസ്‌കാരം

    SHARE

    നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരമാണ് താരം സ്വന്തമാക്കിയത്. സജിന്‍ ബാബു ഒരുക്കിയ ‘ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.

    പ്രമുഖ അഫ്ഗാനിസ്ഥാന്‍ നടി ലീന അലാമും അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പ്രമുഖ കസക്കിസ്ഥാന്‍ സിനിമ നിര്‍മ്മാതാവായ ഓള്‍ഗ കലഷേവ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് ഇമാജിന്‍ കനി കുസൃതിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

    ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായിട്ടാണ് ബിരിയാണി ആദ്യം പ്രദര്‍ശിപ്പിച്ചത്. അവിടെ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് ചിത്രം നേടിയിരുന്നു. ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്‌ക്കാരം, അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങി വിവിധ അന്താരാരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സെലക്ഷന്‍സ് എന്നിവ ബിരിയാണി സ്വന്തമാക്കിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.