മയക്കുമരുന്ന്‌ കേസ്‌ ബോളിവുഡിലെ വൻ മരങ്ങളിലേക്ക്‌: കൂടുതൽ താരങ്ങൾ കുടുങ്ങും

  SHARE

  സുശാന്ത് സിങ് കേസിൽ ആരംഭിച്ച ലഹരി അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്കും നീളുകയാണ്. പ്രശസ്ത താരങ്ങളടക്കം 25 പേർക്കെതിരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉടൻ അന്വേഷണം ആരംഭിക്കും. കങ്കണയ്‌ക്കെതിരെ ഇന്നലെ ലഹരി ഉപയോഗത്തിന്‌ മഹാരാഷ്ട്ര സർക്കാർ അന്വേഷണം ആരംഭിച്ചു.

  ചെറുതും വലുതുമായ താരങ്ങളെ വിവിധ വിഭാഗങ്ങളാക്കി അന്വേഷണ ഉദ്യോഗസ്ഥർ പട്ടിക തയാറാക്കുകയാണ്. സുശാന്ത് പതിവായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു എന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ, സഹതാരങ്ങൾ, നടനൊപ്പം പതിവായി നിശാപാർട്ടികളിൽ പങ്കെടുത്തിരുന്നവർ എന്നിവർക്കും എൻസിബി സമൻസ് അയയ്ക്കും.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.