റിയ ചക്രബര്‍ത്തിക്കെതിരെ നടക്കുന്നത് ബിജെപിയുടെ വൃത്തികെട്ട കളി: പ്രശാന്ത് ഭൂഷണ്‍

  SHARE

  പട്‌ന: സുശാന്ത് സിംഗിന്റെ ദാരുണ മരണം മുതലെടുത്ത് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന ഉദ്ദേശ്യത്തോടെ ബിജെപി നടത്തുന്ന വൃത്തികെട്ട കളികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബിജെപി അവരുടെ മാധ്യമങ്ങളെ ഉപയോഗിച്ച് റിയ ചക്രബര്‍ത്തിയെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  സുശാന്ത് സിംഗ് രാജ്പുത്തിന്റെ നീതിക്ക് വേണ്ടി ബിജെപി നടത്തുന്നത് പൊള്ളയായ രാഷ്ട്രീയ ക്യാംപെയ്ന്‍ മാത്രമാണ്. ആദ്യം റിയ ചക്രബര്‍ത്തിക്ക് മേല്‍ കൊലപാതക കുറ്റം ചുമത്തി, ഇപ്പോഴത് സുശാന്തിന് കഞ്ചാവ് നല്‍കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്നതില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പുളവാക്കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

  റിയക്കെതിരെ റിപ്പബ്ലിക്ക് ടിവി ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച് ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തക രാജിവെച്ചിരുന്നു.

  അതേസമയം, ലഹരി മരുന്ന് കേസില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്ത റിയയെ പതിനാല് ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവിട്ടു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.