Home Kerala രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടിരൂപ ബിജെപി തട്ടി, നേതാക്കളുടെ മരണത്തിൽ ദുരൂഹത: സന്യാസിമാർ

രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടിരൂപ ബിജെപി തട്ടി, നേതാക്കളുടെ മരണത്തിൽ ദുരൂഹത: സന്യാസിമാർ

SHARE

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിനായി സ്വരൂപിച്ച 1400 കോടി രൂപ ബിജെപി കൈക്കലാക്കിയെന്ന് സന്യാസിമാരുടെ പരാതി. നിർമോഹി അഖാഡയിലെ സന്യാസിമാരാണ് പരാതിയുമായി രംഗത്ത് വന്നത്. മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെയും, ആർഎസ്എസ് നേതൃത്വത്തെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സന്യാസിമാർ പറഞ്ഞു.

രാമക്ഷേത്രത്തിനായി പിരിച്ച തുക ബിജെപി കെട്ടിടങ്ങൾ നിർമിക്കാനും സർക്കാർ രൂപീകരിക്കാനുമാണ് ചിലവഴിച്ചതെന്നും ഇതിന് തെളിവുണ്ടെന്നും സന്യാസിമാർ പറയുന്നു. അയോധ്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച നിരവധി പേരുടെ നിഗൂഢ മരണങ്ങളെക്കുറിത്ത് ചർച്ച ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.