Home Kerala കോവിഡ്‌ നിരീക്ഷണത്തിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്‌ത ഹെൽത്ത്‌ ഇൻസ്‌പെക്ടർ കോൺഗ്രസ് നേതാവ്‌

കോവിഡ്‌ നിരീക്ഷണത്തിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്‌ത ഹെൽത്ത്‌ ഇൻസ്‌പെക്ടർ കോൺഗ്രസ് നേതാവ്‌

SHARE

കോവിഡ്‌ നിരീക്ഷണത്തിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്‌ത ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കോൺഗ്രസ്‌നേതാവ്‌. പ്രദീപ് കുമാർ പ്രദേശത്തെ കോൺഗ്രസ്‌ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

എൻജിഒ അസോസിയേഷൻ കാറ്റഗറി സംഘടനയായ ഹെൽത്ത്‌ ഇൻസ്‌പെക്ടേഴ്‌സ്‌ അസോസിയേഷന്റെ സജീവ പ്രവർത്തകനാണ്‌. കഴിഞ്ഞ ദിവസം സർക്കാറിനെതിരെ പ്രവർത്തിക്കാൻ തീരുമാനമെടുത്ത മുല്ലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള  യോഗത്തിലും ഇയാൾ പങ്കെടുത്തിരുന്നുവെന്ന്‌ സൂചനയുണ്ട്‌.

കോവിഡ്‌ രോഗികളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട്‌ പൊലീസിന്‌ അധിക ചുമതല നൽകിയ സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചതിനും പ്രദീപ്‌ നേതൃത്വം നൽകിയിരുന്നു. അതും കോൺഗ്രസ് നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ്.

അങ്കണവാടി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന്‌ ഇയാളുടെ പേരിൽ കേസുണ്ട്‌.

അറസ്റ്റിലായ കോൺഗ്രസ്‌ നേതാവ്‌ കൂടിയായ ഹെകുളത്തൂപ്പുഴ ഗവ. ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാങ്കോട് മതിര പോങ്ങുവിള വീട്ടിൽ പ്രദീപ് കുമാറെ റിമാൻഡ്‌ ചെയ്‌തു തിങ്കളാഴ്‌ച ഭരതന്നൂരിലെ വാടകവീട്ടിൽനിന്നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. മന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരമാണ്‌ നടപടി.

വെള്ളിയാഴ്‌ചയായിരുന്നു സംഭവം. മലപ്പുറത്ത് ഹോം നേഴ്‌സായി ജോലിചെയ്‌തിരുന്ന യുവതി നാട്ടിലെത്തിയശേഷം വെള്ളറടയിലുള്ള ബന്ധുവീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ രോഗമില്ലെന്ന്‌ സ്ഥിരീകരിച്ചു. ജോലി സ്ഥലത്തേക്ക് മടങ്ങാൻ കോവിഡ്‌ ഇല്ലെന്ന സർട്ടിഫിക്കറ്റ്‌ ആവശ്യമായിരുന്നു. ഇതിനായി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറെ സമീപിച്ചു. സർട്ടിഫിക്കറ്റിനായി ഭരതന്നൂരിലെ വീട്ടിലെത്താൻ പ്രദീപ്‌ കുമാർ നിർദേശിച്ചു. വീട്ടിൽ എത്തിയപ്പോഴായിരുന്നു ക്രൂരമായി പീഡിപ്പിച്ചത്‌.

കൈകാലുകൾ ബന്ധിച്ച്‌ വായിൽ തുണി തിരുകിക്കയറ്റി പല പ്രാവശ്യം പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്‌തെന്ന്‌‌ വെള്ളറട പൊലീസിന്‌ മൊഴി നൽകി. സംഭവം നടന്നത് പാങ്ങോട് പൊലീസ് സ്‌റ്റേഷൻ പരിധിയിലായതിനാൽ പാങ്ങോട് പൊലീസിന്‌ കേസ് കൈമാറി. സിഐ സുനീഷ് കുമാറിന്റെ നേതൃത്വത്തിലാണ്‌ കസ്റ്റഡിയിൽ എടുത്തത്‌.

പ്രദീപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറിക്ക് വനിതാ കമീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ നിർദേശം നൽകി. സംഭവത്തിൽ വനിതാ കമീഷൻ കേസെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.