Home Don't Miss വേട്ടക്കാരന്‍ അമ്പെയ്തു; വേട്ടക്കാരനെ തേടിപ്പിടിച്ച് മ്ലാവ് കുത്തി വീഴ്ത്തി, പിന്നാലെ മരണം

വേട്ടക്കാരന്‍ അമ്പെയ്തു; വേട്ടക്കാരനെ തേടിപ്പിടിച്ച് മ്ലാവ് കുത്തി വീഴ്ത്തി, പിന്നാലെ മരണം

SHARE

അമ്പെയ്ത് മുറിവേല്‍പ്പിച്ച വേട്ടക്കാരനെ അടുത്ത ദിവസം തേടിപ്പിടിച്ച് മ്ലാവ് കുത്തി വീഴ്ത്തി. അമേരിക്കയിലെ ഒറിഗണ്‍ സ്വദേശിയായ മാര്‍ക്ക് ഡേവിഡ് എന്ന 66കാരനാണ് അതിദാരുണമായി മരണപ്പെട്ടത്. തലേന്ന് രാത്രി മ്ലാവിനെ മാര്‍ക്ക് അമ്പെയ്ത് മുറിവേല്‍പ്പിച്ചിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ മാര്‍ക്കിനെ ആക്രമിച്ച മ്ലാവ് ഇയാളെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് ടില്ലമൂക് കൗണ്ടിയിലെ ഒരു സ്വകാര്യ സ്ഥലത്ത് വേട്ട നടത്തുകയായിരുന്നു മാര്‍ക്ക്. മ്ലാവിനെ അമ്പെയ്തു എങ്കിലും ഇയാള്‍ക്ക് അതിനെ പിന്നീട് കണ്ടെത്താനായില്ല. പിറ്റേന്ന് പുലര്‍ച്ചെ മാര്‍ക്കും ടില്ലമൂക്ക് കൗണ്ടിയുടെ ഉടമയുമായി മ്ലാവിനെ തിരഞ്ഞ് ഇറങ്ങി.

ഏതാണ്ട് 9.15ഓടെ മ്ലാവ് മാര്‍ക്കിനെ കുത്തിക്കൊല്ലുകയായിരുന്നു. സ്ഥലം ഉടമ ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴുത്തില്‍ പല തവണ കൊമ്പ് കൊണ്ട് കുത്തേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് മ്ലാവിനെ കൊലപ്പെടുത്തിയ അധികാരികള്‍ ഇറച്ചി സ്ഥലത്തെ ജയിലില്‍ വിളമ്പുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.