Home Don't Miss ആമസോണിൽ റിവ്യൂവിനായി വടംവലി

ആമസോണിൽ റിവ്യൂവിനായി വടംവലി

SHARE

ആമസോണിൽ ഫെയ്ക്ക് അകൗണ്ടുകൾ ഉണ്ടാക്കി കള്ള റേറ്റിങ്ങും നെഗറ്റിവ് റിവ്യൂവും ഉത്പാദിപ്പിക്കുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ നിരവധിപേർക്ക് ഓർഡർ ചെയ്യാത്ത സാധനങ്ങൾ കിട്ടി തുടങ്ങിയതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ഉദാഹരണത്തിന് 100 രൂപയ്ക്ക് ഒരു കുട വിൽക്കുന്ന സ്ഥാപനം ആമസോണിൽ സെല്ലർ ആയി രജിസ്റ്റർ ചെയ്യുന്നു എന്ന് കരുതുക. ഈ സ്ഥാപനം കുറച്ച് ഫെയ്ക്ക് അകൗണ്ടുകൾ ഉണ്ടാക്കി നിലവിൽ ലഭ്യമായതോ അല്ലെങ്കിൽ ഏതെങ്കിലും ഡാറ്റ ബേസിൽ നിന്ന് ചോർത്തിയതോ ആയ വിലാസങ്ങളിലേക്ക് ഇവ ഓർഡർ കൊടുക്കുന്നു. ഇതിന് ശേഷം സ്വന്തം സ്ഥാപനത്തിന് ഫെയ്ക്ക് അകൗണ്ടുകളിൽ നിന്ന് മികച്ച റിവ്യൂകൾ നൽകുന്നു. ഇതേ അകൗണ്ടുകൾ ഉപയോഗിച്ച് മത്സരത്തിലുള്ള മറ്റ് സ്ഥാപങ്ങൾക്ക് കള്ള റേറ്റിങ്ങും നൽകുന്നു.

ഇത്തരത്തിൽ കടുത്ത റേറ്റിങ് മത്സരമാണ് ആമസോണിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ റിവ്യൂ പരിഗണിച്ച് ഉത്പന്നങ്ങൾ വാങ്ങുന്നവർ ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.