കൊമ്പനാന കൂട്ടങ്ങളുടെ രഹസ്യങ്ങൾ

  SHARE

  നമ്മുടെ അച്ഛനമ്മാമാർ പല അറിവുകളും കഴിവുകളും നമുക്ക് പകർന്ന് നൽകുന്നത് പോലെ മൃഗങ്ങളും അവരുടെ കുഞ്ഞുങ്ങളുമായി ആശയവിനിമയം നടത്തുകയും ജീവൻ നിലനിർത്തി മുന്നോട്ട് പോകാനുള്ള അതിജീവന പാഠങ്ങൾ പകരുകയും ചെയ്യുന്നു. പ്രായമായ കൊമ്പനാനകൾ അവരുടെ കഴിവുകളും അറിവും കുട്ടിയാനകൾക്ക് കൈമാറുന്നതിലൂടെ ആനകളുടെ നിലനിൽപ്പിൽ പ്രധാന പങ്കുവഹിക്കുന്നതായി ആഫ്രിക്കൻ ആനകളെക്കുറിച്ചുള്ള പഠനം.

  പ്രായപൂർത്തിയായ കൊമ്പന്മാർ ഇളയ കൊമ്പന്മാരെ നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

  അതുകൊണ്ട് തന്നെ മൂത്ത ആനകളെ കൂട്ടത്തിൽ നിന്ന് വേട്ടയാടുന്നതോ വാരിക്കുഴിയിൽ വീഴ്ത്തി വേര്പെടുത്തുന്നതോ “വിനാശകരമായ പ്രത്യാഘാതങ്ങൾ” ഉണ്ടാക്കുമെന്ന് ഗവേഷകർ പറയുന്നു. സയന്റിഫിക് റിപ്പോർട് എന്ന ജേർണൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്.

  “ പ്രായമായ പിടിയാനകൾ കൂടുതൽ‌ മെച്ചപ്പെട്ട രീതിയിൽ കൂട്ടത്തെ നയിക്കുന്നവരാണെന്ന് വളരെക്കാലമായി നമുക്ക് അറിയാം – പുരുഷ സമൂഹത്തിലെ പ്രായമായ കൊമ്പന്മാരും സമാനമായ പങ്കു വഹിക്കുന്നതായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു,” – കോണി അലൻ, യൂണിവേഴ്സിറ്റി ഓഫ് എക്സ്റ്റൻ‌ററി, ചാരിറ്റി എലിഫെൻറ്സ് ഫോർ ആഫ്രിക്ക.

  കൊമ്പനാനകൾ കൂട്ടത്തിൽ കൂടാതെ ഒറ്റ തിരിഞ്ഞു ജീവിക്കുന്നവരാണെന്ന പൊതു ധാരണയുണ്ടായിരുന്നു. എന്നാൽ പിടിയെ പോലെത്തന്നെ കൊമ്പനും ആനകളിൽ സാമൂഹ്യ ജീവിതം നയിക്കുന്നു. കൊമ്പനെ വേട്ടയാടുന്നത് ആനകളുടെ വംശ വര്ധനയെയോ വ്യവസ്ഥിതിയെയോ ബാധിക്കില്ലെന്ന ധാരണയും നില നിന്നിരുന്നു. എന്നാൽ നിർണായകമായ അതിജീവന പാഠങ്ങൾ കുഞ്ഞൻ ആനകളിലേക്ക് പകർന്നു നൽകുന്ന ഇവയെ ഇല്ലാതാക്കുന്നത് ഭൂഷണമല്ലെന്ന് പഠനം സൂചിപ്പിക്കുന്നു.

  പ്രായമായ കൊമ്പന്മാർക്ക് വെള്ളവും ഭക്ഷ്ണവും എവിടെ കണ്ടെത്തതാം എന്നു തിരിച്ചറിയുന്നതിലും ഇവ കുഞ്ഞൻ ആനകളെ പഠിപ്പിക്കുന്നതിലും കഴിവുണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.