ആംആദ്മി ബിജെപിയെ സഹായിച്ചു: പാർട്ടിയിൽ പ്രവര്‍ത്തിച്ച്‌ തെറ്റായിരുന്നുവെന്ന്‌ പ്രശാന്ത് ഭൂഷണ്‍

  SHARE

  ആം ആദ്മിയില്‍ ചേര്‍ന്ന തന്റെ തീരുമാനം വേണ്ടത്ര ശ്രദ്ധിക്കാതെയായിരുന്നെന്നും അതോര്‍ത്ത് ഇപ്പോള്‍ ഖേദം തോന്നുന്നുണ്ടെന്നും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ആം ആദ്മിയില്‍ ചേര്‍ന്ന തന്റെ തീരുമാനത്തില്‍ ഇപ്പോള്‍ ഖേദം തോന്നുന്നുണ്ട്. വേണ്ടത്ര ശ്രദ്ധിക്കാത്തതുകൊണ്ടാണ് അത്തരമൊരു കാര്യം സംഭവിച്ചത്. ആപ്പ് കോണ്‍ഗ്രസിനെ നശിപ്പിക്കുകയും രാജ്യത്തിനും നമ്മുടെ ജനാധിപത്യത്തിനും നമ്മുടെ മുഴുവന്‍ സംസ്‌കാരത്തിനും വലിയ ഭീഷണിയായി ഉയര്‍ന്നുവന്നിട്ടുള്ള ബി.ജെ.പിയെയും മോദിയെയും അധികാരത്തിലെത്താന്‍ പരോക്ഷമായി സഹായിക്കുകയും ചെയ്തന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 14 ന് നല്‍കിയ അഭിമുഖത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിലായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

  അതെ, നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചതില്‍ ഞാന്‍ ഖേദിക്കുകയാണ്. അക്കാലത്ത് എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ നോക്കണം- അന്നത് സൂക്ഷ്മമായി നിരീക്ഷിക്കാത്തതിനാല്‍ എനിക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. അഴിമതിക്കെതിരായ ആ പ്രസ്ഥാനത്തെ ബിജെപിയും ആര്‍എസ്എസും വളരെയധികം ഉപയോഗപ്പെട്ടുത്തുകയാണുണ്ടായത്. ഇത് പിന്നീട് വ്യക്തമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ പ്രസ്ഥാനം പരോക്ഷമായി നരേന്ദ്ര മോദിയുടെ ഉയര്‍ച്ചയിലേക്ക് നയിച്ചു, അത് കോണ്‍ഗ്രസിനെ നശിപ്പിക്കുകയും ചെയ്തു. രാജ്യത്തിനും നമ്മുടെ ജനാധിപത്യത്തിനും നമ്മുടെ മുഴുവന്‍ സംസ്‌കാരത്തിനും വലിയ ഭീഷണിയായി ഉയര്‍ന്നുവന്നിട്ടുള്ള ബിജെപിയെയും മോദിയെയും അധികാരത്തിലെത്താന്‍ അത് സഹായിക്കുകയും ചെയ്തു, പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

  ഏറെ കാലമായി ബിജെപി സര്‍ക്കാറിനെതിരേയും മോദി സര്‍ക്കാറിനെതിരേയും കടുത്ത വിമര്‍ശനമുന്നയിക്കുന്ന ആക്ടിവിസ്റ്റ് കൂടിയായണ് പ്രശാന്ത് ഭൂഷണ്‍. കഴിഞ്ഞ ദിവസം മന്‍ കി ബാത്തിനും ജിഡിപി തകര്‍ച്ചക്കും പിന്നാലെ മോദിയെ രൂക്ഷമായി പരിഹസിച്ച് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. മോദി മയിലിന് തീറ്റക്കൊടുന്നതിന്റെ വീഡിയോകളും രാജ്യം സ്വയം പര്യാപ്തത നേടാന്‍ വീടുകളില്‍ ഇന്ത്യന്‍ പട്ടികളെ വളര്‍ത്തണമെന്ന് മന്‍ കീ ബാത്തില്‍ മോദി പറഞ്ഞതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.’

  ജി.ഡി.പി റേറ്റ് -24 ശതമാനം കൂടി, തൊഴിലില്ലായ്മ 24 ശതമാനം കൂടി, കൊറോണ 80000 ശതമാനം കൂടി, ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുന്നു. ഇനിയും എത്രത്തോളം വികസനമാണ് വേണ്ടത്?! ശാന്തനായിരിക്കൂ, മയിലിന് തീറ്റകൊടുക്കൂ, ഇന്ത്യന്‍ ഇനത്തില്‍പ്പെട്ട പട്ടികളെ വളര്‍ത്തൂ, കളിപ്പാട്ടം ഉണ്ടാക്കൂ! എന്നാണ് പ്രശാന്ത് ഭൂഷന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.