Home Don't Miss കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളുടെ ആദ്യത്തെയും അവസാനത്തെയും ഉത്തരവാദി മാധ്യമങ്ങളാണ്: സെയ്‌ദ്‌ എഴുതുന്നു

കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളുടെ ആദ്യത്തെയും അവസാനത്തെയും ഉത്തരവാദി മാധ്യമങ്ങളാണ്: സെയ്‌ദ്‌ എഴുതുന്നു

SHARE

കൊല്ലപ്പെട്ട സഖാക്കളുടെ കോൺഗ്രസ് കുടുംബാംഗങ്ങളെ ഇന്ന് മനോരമയിലും ഏഷ്യാനെറ്റിലും മറ്റൊരിടത്തും കണ്ടില്ല.പെരിയയിൽ കൊല്ലപ്പെട്ട ആളുകളുടെ 2 കുടുംബാംഗങ്ങൾ ഒരേ സമയം 4 ചാനലുകളിൽ വന്ന് സംസാരിച്ചത് കണ്ടിരുന്നു.ഇന്ന് ആരെയും കണ്ടില്ല. കാണേണ്ടതില്ല എന്നാണ്‌ എന്റെയും അഭിപ്രായം.പ്രിയപ്പെട്ടവർ മരിച്ച്‌ കിടക്കുന്ന രാത്രി, മരണത്തെ പറ്റി വാദം പറയാൻ ചാനൽ കഴുകന്മാരുടെ കുളിമുറിയിൽ പോകേണ്ടതില്ല എന്ന് തന്നെയാണ് അഭിപ്രായം.പെരിയയിൽ കൊല്ലപ്പെട്ടപ്പോൾ വീട്ടുകാർക്ക് ആ താല്പര്യം ആണ് ആദ്യം ഉണ്ടായിരുന്നത്. എന്നാൽ കോൺഗ്രസ് നേതാക്കളും ചാനൽ റിപ്പോർട്ടർമാരും ചെന്നായ്ക്കളായി. അങ്ങനെ വൈകാരികത നിറക്കാൻ വീട്ടുകാരെ കൊണ്ട് വന്നു.ഇന്ന് ഹക്കിന്റെയും മിദിലാജിന്റെയും അടുത്ത സുഹൃത്തുക്കൾ വരെ ബൈറ്റിന് തയാറായില്ല. Dyfi നേതാക്കൾ അവരെയും കുടുംബക്കാരെയും ചാനലുകൾക്ക് വിറ്റ് തിന്നാൻ വിട്ട് കൊടുത്തില്ല.( ചാനലുകൾക്ക് അത് ആവശ്യവുമില്ല) എന്നാൽ ഹക്കിനെ ലക്ഷ്യം വെച്ചപ്പോൾ ആദ്യം വെട്ട്‌ കൊണ്ട ഫൈസലും ദൃക്‌സാക്ഷികളും ഭൂമിയിൽ ഉണ്ട്. അവരെ ഒരു ചാനലുകാർക്കും വേണ്ട. വെട്ട് കൊള്ളുമ്പോൾ അരികിലൂടെ നടന്ന്‌ പോകുമ്പോൾ അത് കണ്ടവരുണ്ട്. അവരെയും വേണ്ട ചാനലുകാർക്ക്.

ഇന്ന് മനോരമയിൽ കോൺഗ്രസുകാരി നിഷ കാണിച്ച ഒരു കളിയുണ്ട്. ചോദ്യമൊക്കെ ഇടത് പ്രതിനിധിയോട്. ഷാഫി പറമ്പിലിനോട് റഹീം ഉന്നയിച്ച ചോദ്യം മാത്രം.ബാക്കി ഒക്കെ ഷാഫിക്ക് പറയാനുള്ള അവസരം.പണ്ട് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയവേശ്യാപണി പൂർത്തിയാക്കിയത് മനോരമ പത്രമാണ്.ഷാഫിക്കും മനോരമയിൽ അക്കാര്യത്തിൽ അകൗണ്ട് ഉണ്ട് എന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. സാധ്യതയുണ്ട്. പണ്ട്‌ കോൺഗ്രസിന്റെ ആരോപണം തെറ്റാണെങ്കി, അത് സിപിഐഎം പ്രതിനിധികൾ തെളിയിക്കണം, ഇപ്പോൾ കോൺഗ്രസിനെതിരെയുള്ള വസ്തുതയും സിപിഐഎം തെളിയിക്കണം!

കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളുടെ ആദ്യത്തെയും അവസാനത്തെയും ഉത്തരവാദി മാധ്യമങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.