Home KeralaFocus ജിഎസ്‌ടി നഷ്‌ടപരിഹാരത്തിൽ വിട്ടുവീഴ്ചയില്ല; കിട്ടേണ്ടത്ത് കിട്ടിയേ തീരു: മുഖ്യമന്ത്രി

ജിഎസ്‌ടി നഷ്‌ടപരിഹാരത്തിൽ വിട്ടുവീഴ്ചയില്ല; കിട്ടേണ്ടത്ത് കിട്ടിയേ തീരു: മുഖ്യമന്ത്രി

SHARE

തിരുവനന്തപുരം: ജിഎസ്‍ടി നഷ്ടപരിഹാരത്തിൽ സംസ്ഥാനം നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും പൂർണമായും കിട്ടിയേ തീരൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്‌ വായ്‌പ എടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. അതിന് മൂന്ന് കാരണം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനങ്ങൾക്ക് എടുക്കുന്ന വായ്‌പ‌യ്ക്ക് കേന്ദ്രസർക്കാരിനേക്കാൾ 1.5-2 ശതമാനം പലിശ നൽകേണ്ടി വരും. രണ്ടാമത്തെ കാരണം കേന്ദ്രസർക്കാർ വായ്‌പാ പരിധി എത്ര ഉയർത്തും എന്നത് അനിശ്ചിതമാണ്. ഓരോ സംസ്ഥാനത്തിനുമുള്ള നഷ്‌ട‌പരിഹാരത്തിൽ വലിയ ഏറ്റക്കുറച്ചിലുണ്ട്. ഓരോ സംസ്ഥാനത്തിനും അനുവദിക്കുന്ന ധനക്കമ്മി പരിധിയിലെ ഇളവ് വ്യത്യസ്‌തമാണ്.

2020-21 റവന്യൂകമ്മി 3 ലക്ഷം കോടിയായിരിക്കും എന്നാണ് കണക്ക്. എന്നാൽ ജിഎസ്‌ടി സെസിൽ നിന്നും 70000 കോടി മാത്രമേ പിരിഞ്ഞു കിട്ടു. ബാക്കി തുക എവിടെ നിന്നും കിട്ടും. ബാക്കിയുള്ള 2.30 ലക്ഷം കോടി ജിഎസ്‌ടി ഇടിവിലെ നഷ്‌ട‌മാണ്. ജിഎസ്‌ടി നഷ്‌ടം വഹിക്കുന്നതിലെ വേർതിരിവ് അംഗീകരിക്കാനാവില്ല. ഈ നഷ്‌ടം കേന്ദ്രം വായ്‌പ എടുത്ത് നികത്തണം. ജിഎസ്‌ടി കൗണ്‍സിലില്‍ ഈ നിലപാട് സ്വീകരിച്ച സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെ യോഗം കേരളം മുൻകയ്യെടുത്ത് നടത്തുന്നുണ്ട് – മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.