43 കോടി രൂപയുടെ സ്വർണ്ണ ബിസ്‌ക്കറ്റുമായി ഡൽഹിയിൽ എട്ടുപേർ പിടിയിൽ

  SHARE

  ന്യൂഡൽഹി: കള്ളക്കടത്ത് രഹസ്യാന്വേഷണ, ഓപ്പറേഷൻ ഏജൻസിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വർണ്ണ കള്ളക്കടത്ത് റാക്കറ്റ് കണ്ണികളെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പിടികൂടി. എട്ട് യാത്രക്കാരെ വിദേശ അടയാളങ്ങളുള്ള 504 സ്വർണ്ണ ബിസ്‌ക്കറ്റുകൾ വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.

  കടത്തിന് ഉപയോഗിക്കാനായി പ്രത്യേകം നിർമിച്ച വസ്ത്രങ്ങളിൽ 43 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണക്കട്ടകൾ കണ്ടെത്തിയതായി ഡിആർഐ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് ദിബ്രുഗഡ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു സംഘം.

  മ്യാൻമറിൽ നിന്ന് മണിപ്പൂരിലെ മൊറേയിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് സ്വർണം കടത്തിയതായും ഗുവാഹത്തിയിൽ പ്രവർത്തിക്കുന്ന കള്ളക്കടത്ത് സിൻഡിക്കേറ്റ് ദില്ലി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽനിന്ന് ഇവ കൈമാറ്റം ചെയ്യാൻ ശ്രമിച്ചതായും ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നു.

  കള്ളക്കടത്തുകാർ വിമാന മാർഗവും, റോഡ് മാർഗവും, റെയിൽവെ ഉപയോഗിച്ചും സ്വർണം പ്രാദേശികമായി കടത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.