Home KeralaFocus ചില ചരിത്രത്തെ എക്കാലത്തും മാലയിട്ടു തന്നെ ആദരിക്കണം: ദീപേക്ഷ്‌ എഴുതുന്നു

ചില ചരിത്രത്തെ എക്കാലത്തും മാലയിട്ടു തന്നെ ആദരിക്കണം: ദീപേക്ഷ്‌ എഴുതുന്നു

SHARE

”നാങ്കളെ കൊല്ലുമ്പോൾ,
നാങ്കളെ രക്ഷിക്കാത്ത ദൈവം, നാങ്കൾക്കെന്തിനാ പുല്ലേ…? ” എന്നതായിരുന്നു അയാൾ ഉൾക്കൊണ്ട രാഷ്ട്രീയത്തിന്റെ ടാഗ് ലൈൻ.

അതു കൊണ്ട്, നട തുറന്നു വെച്ച ശ്രീ പത്മനാഭന്റെ മുമ്പിൽ വെക്കാൻ ഒരപേക്ഷയും അയാൾക്കില്ലായിരുന്നു. അപേക്ഷിച്ചതും ആവശ്യപ്പെട്ടതും ഓർമ്മപ്പെടുത്തിയതുമെല്ലാം നാടു ഭരിച്ച പത്മനാഭദാസൻമാരോട് മാത്രം.

പഴയ തിരുവിതാംകൂറിലെ വിക്ടോറിയ ജൂബിലി ടൗൺ ഹാളിൽ കാൽനൂറ്റാണ്ടു കാലം അയാൾ പ്രസംഗിച്ചതും അപേക്ഷിച്ചതും വാദിച്ചതും സ്ക്കൂൾ നടകൾ ഞങ്ങൾക്കു തുറന്നു തരൂ എന്നു മാത്രമാണ്.

അക്കാലത്ത്, ‘ആയിരം ഭക്തർക്ക് പകരം അര ബി.എ.ക്കാർ മതി’യെന്ന് നിരക്ഷരനായ ഒരു മനുഷ്യൻ ചിന്തിച്ചിരുന്നെങ്കിൽ അയാളുടെ സാമൂഹികബോധം എത്ര ആകാശത്തോളം ഉയരത്തിലാവണം.

രണ്ടു തരം മനുഷ്യർക്കിടയിലാണ് അന്നയാൾ തലയുയർത്തി നിന്നത്.

ഒന്ന്, ഊരൂട്ടമ്പലത്തെ എൽ.പി.സ്ക്കൂളിൽ പഞ്ചമിയെഴുതിയ ‘ അ’ എന്ന അക്ഷരം കണ്ട് അന്തം വിട്ട് തീണ്ടാപ്പാടുകളിൽ നിന്നും പാടത്തെ മുട്ടി പുല്ലുകൾക്കിടയിൽ നിന്നും പുറത്തേക്കു വന്നവർ .

രണ്ടാമത്തേത്, പഞ്ചമിയെഴുതിയ ‘അ ‘ എന്ന അക്ഷരം കണ്ട് അന്തം വിട്ട് ഹൃദയസ്തംഭനം വന്നവർ .

ഒരു കൂട്ടം മനുഷ്യരെ അക്ഷരമെഴുതിക്കാൻ ജീവിതം തന്നെ പാഠപുസ്തമാക്കിയ നിരക്ഷരനായ ഒരു അത്ഭുത മനുഷ്യൻ.

ഇന്ന് , പിറന്നാളാണ്.

ചില ചരിത്രത്തെ എക്കാലത്തും മാലയിട്ടു തന്നെ ആദരിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.