ന്യൂസിലാൻഡ് വെടിവെപ്പ്; മലയാളിയടക്കം 51 പേരെ കൊന്ന വലത് ഭീകരന് മരണം വരെ തടവ്

  SHARE

  ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചർച്ചിൽ രണ്ട് പള്ളികളിൽ നിസ്കാര സമയം 51 പേരെ കൊന്നയാൾക്ക് പരോൾ ഇല്ലാതെ മരണം വരെ തടവ് ശിക്ഷ കോടതി വിധിച്ചു. 2019 മാർച്ചിലാണ് ലോകത്തെ നടുക്കിയ ദാരുണ സംഭവം നടന്നത്.
  ബ്രെന്റൺ ടാരന്റ് (29) എന്ന തീവ്ര വലതുപക്ഷ ഭീകരവാദിയാണ് വെടിവെപ്പ് നടത്തുകയും ദൃശ്യങ്ങൾ തത്സമയം ഫെയ്‌സ്ബുക്കിൽ ലൈവ് നൽകുകയും ചെയ്തത്.

  സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ ആൻസി അലി ബാവയും (25) കൊല്ലപ്പെട്ടിരുന്നു. ക്രൈസ്ട്ചർച്ച് ലിങ്കൻ സർവകലാശാലയിൽ ബിസിനസ് അഗ്രികൾച്ചർ വിദ്യാർത്ഥിയായിരുന്നു ആൻസി.

  രാജ്യചരിത്രത്തിൽ ആദ്യമായാണ് ഭീകരവാദ ശിക്ഷ നൽകുന്നത്. 51 പേരെ കൊലപ്പെടുത്തിയതായും 40 പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതായും ഇയാൾ സമ്മതിച്ചു.
  “നിങ്ങളുടെ പ്രവർത്തി പൈശാചികമാണ്, മരിക്കുന്നതുവരെ തടങ്കലിൽ വച്ചാൽപ്പോലും അത് കുറഞ്ഞ ശിക്ഷയാണ്” ജഡ്ജി കാമറൂൺ മാണ്ടർ ക്രൈസ്റ്റ്ചർച്ച് കോടതിയിൽ പറഞ്ഞു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.