തിരുവനന്തപുരം: നിയമസഭയിൽ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ എതിർത്ത് എം സ്വരാജ് എംഎൽഎയുടെ തീപ്പൊരി പ്രസംഗം. വലതുപക്ഷ മാധ്യമങ്ങളെ മുൻനിർത്തി പ്രതിപക്ഷം ഉയർത്തി കൊണ്ടുവന്ന നിയമന വിവാദത്തെ അടിമുടി തകർക്കുന്നതായി സ്വരാജിന്റെ പ്രസംഗം. പ്രസക്ത ഭാഗത്തിൽ അദ്ദേഹം അവതരിപ്പിച്ച കണക്കുകൾ നോക്കാം.
പിഎസ് സി വഴി 1,23,103 പേരെ യുഡിഎഫ് അഞ്ചു കൊല്ലം കൊണ്ട് നിയമിച്ചു, 1,41,615 പേരെ എൽഡിഎഫ് നാലു കൊല്ലം കൊണ്ട് നിയമിച്ചു കഴിഞ്ഞു. എൽപി സ്കൂൾ അധ്യാപകരായി 1630 പേരെയാണ് യുഡിഎഫ് നിയമിച്ചത്, 7322 പേരെ എൽഡിഎഫ് ഇതിനകം നിയമിച്ചു. യുപിഎസ്എ വെറും 802 പേരെ യുഡിഎഫ് നിയമിച്ചു. 4446 പേരെ എൽഡിഎഫ് നിയമിച്ചു. സ്റ്റാഫ് നേഴ്സ് ആയി 2532 പേരെ യുഡിഎഫും 5807 പേരെ എൽഡിഎഫും നിയമിച്ചു. പോലീസ് സേനയിൽ 4796 നിയമനം യുഡിഎഫ് കാലത്ത് നടന്നുവെങ്കിൽ 11,268 പേരെ എൽഡിഎഫ് നാല് കൊല്ലത്തിനുള്ളിൽ തന്നെ നിയമിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ് വഴിയുള്ള താൽക്കാലിക നിയമനം: 51648 – യുഡിഎഫ്, 82,577 – എൽഡിഎഫ്.
സിഎംഡിആർഎഫ് അഞ്ചു കൊല്ലം കൊണ്ട് യുഡിഎഫ് പാവങ്ങൾക്ക് കൊടുത്തത് 651 കോടി രൂപ, ഈ നാലു കൊല്ലം കൊണ്ട് 5100 കോടി ജനങ്ങളിൽ എത്തിച്ചു ഈ സർക്കാർ. കേരളം വിലയിരുത്തട്ടെയെന്ന് എം സ്വരാജ് ആഹ്വാനം ചെയ്തു.