Home Don't Miss വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിപ്പ്‌: കോൺഗ്രസ്‌ നേതാവ്‌ ചാമക്കാല കുടുങ്ങി

വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിപ്പ്‌: കോൺഗ്രസ്‌ നേതാവ്‌ ചാമക്കാല കുടുങ്ങി

SHARE

കോൺഗ്രസ്‌ നേതാവ്‌ ജ്യോതികുമാർ ചാമക്കാല ബിഎഡ്‌ കോളേജിനായി ഭൂമിയുടെ വ്യാജരേഖ ചമച്ചതിന്റെ തെളിവുകൾ വിജിലൻസ്‌ കണ്ടെത്തി. കൊല്ലം അർക്കന്നൂരിൽ ചാമക്കാല ട്രസ്‌റ്റ്‌ ആരംഭിച്ച സ്വാശ്രയ ബിഎഡ്‌ കോളേജിന്റെ  യൂണിവേഴ്‌സിറ്റി- എൻസിടിഇ അഫിലിയേഷനായാണ്‌ വ്യാജരേഖ ചമച്ചത്‌. തട്ടിപ്പിന്‌ കൂട്ടുനിന്ന മുൻ വില്ലേജ്‌ ഓഫീസർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യാനാണ്‌ തീരുമാനം.

തുടർന്നാകും കോടതിയിൽ കുറ്റപത്രം നൽകുക. ചാമക്കാല നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്‌.  പൊതുപ്രവർത്തകനായ അഡ്വ. എസ്‌ പി ദീപക്കിന്റെ  പരാതിയിൽ വിജിലൻസ്‌ എസ്‌പി  കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അന്വേഷണം നടക്കുന്നത്‌. പ്രഥമ ദൃഷ്‌ട്യാ തട്ടിപ്പ്‌ നടന്നതായി വിജിലൻസ്‌ കണ്ടെത്തിയിട്ടുണ്ട്‌. യൂണിവേഴ്‌സിറ്റി നിയമപ്രകാരം ബിഎഡ്‌ കോളേജ്‌ തുടങ്ങാൻ കുറഞ്ഞത്‌ നാല്‌ ഏക്കർ ഭൂമി വേണം.

എന്നാൽ, ചാമക്കാല ട്രസ്റ്റിന്റെ പേരിലുള്ളത് 1.29 ഏക്കർ ഭൂമി മാത്രമാണ്‌. മറ്റൊരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ട്രസ്‌റ്റിന്റേതാണെന്ന്‌ കാട്ടിയാണ്‌ വ്യാജരേഖ ചമച്ചത്‌. ബിഎഡ്‌ കോളേജിന്‌ അഫിലിയേഷൻ ലഭിച്ചതോടെ ചാമക്കാല  കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റിലും കടന്നുകൂടി. സെനറ്റ്‌ അംഗമായിരുന്ന ഹരിലാൽ ഗവർണർക്ക്‌ നൽകിയ പരാതിയിൽ പ്രോ വിസിയായിരുന്ന വീരമണികണ്ഠനെ അന്വേഷണത്തിന്‌ ചുമതലപ്പെടുത്തി.

ഗുരുതരമായ തട്ടിപ്പ്‌ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്‌തു. തുടർന്ന്‌, ചാമക്കാലതന്നെ അംഗമായ സിൻഡിക്കറ്റ്‌ ബിഎഡ്‌ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കി. സിൻഡിക്കറ്റിലെ കോൺഗ്രസ്, മുസ്ലിംലീഗ്, കേരള കോൺഗ്രസ്, സിപിഐ എം അടക്കമുള്ള 14 അംഗങ്ങളും നടപടി ശരിവച്ചിരുന്നു. തുടർന്ന്‌, ഇയാൾ  ഹൈക്കോടതിയെ സമീപിച്ചു.  അതിനിടെയാണ്‌ വിജിലൻസ്‌ കേസ്‌. കേരളത്തിൽ ആദ്യമായാണ്‌ ഇത്തരത്തിലൊരു ഭൂമി തട്ടിപ്പ്‌ നടക്കുന്നത്‌. സർക്കാരിനെതിരെ ഇല്ലാ കഥകൾ മെനഞ്ഞ്‌ രോഷം കൊള്ളുന്ന വക്താവിന്റെ തനിനിറമാണ്‌ ഭൂമി തട്ടിപ്പിലൂടെ പുറത്തുവരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.