ഹിന്ദി അറിയാത്തവർ പുറത്ത്‌ പോകണം: ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്ര സെക്രട്ടറി, പ്രതിഷേധം ശക്തം

  SHARE

  ഹിന്ദി ഭാഷ അറിയാത്തവർ പരിശീലനപരിപാടിയിൽനിന്ന്‌ പുറത്ത്‌ പോകണമെന്ന വിവാദ പ്രസ്‌താവനയുമായി ആയുഷ്‌ സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച. ആയുഷ് മന്ത്രാലയം നടത്തിയ ദേശീയ കോണ്‍ഫറന്‍സിലാണ്‌ ഹിന്ദി  ഭാഷ അടിച്ചേൽപ്പിക്കുന്ന പുതിയ വിവാദം. മൂന്നുദിവസ കോണ്‍ഫറന്‍സില്‍ ഭൂരിഭാഗം സെഷനുകളും ഹിന്ദിയിലായിരുന്നു. സംസാരിക്കുന്നവരിൽ ചിലര്‍ രണ്ടുഭാഷയില്‍ അവതരിപ്പിക്കാനോ, ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താനോ ശ്രമിച്ചിരുന്നു.എല്ലാം അവസാനിച്ചിരുന്നത് ഹിന്ദിയിലാണെന്ന്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത തമിഴ്‌നാട്ടിലെ ഡോക്ടര്‍ പറഞ്ഞു. ഭാഷ മനസ്സിലാകാതെ വന്നതോടെ തമിഴ്‌നാട്ടിലുള്ള ഡോക്ടര്‍മാര്‍ ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യമുന്നയിച്ചു.

  ഇതിനു പിന്നാലെയാണ്‌ ആയുഷ് സെക്രട്ടറി ഹിന്ദി മനസ്സിലാകാത്തവര്‍ക്ക്‌ യോഗത്തിൽനിന്ന്‌ പോകാമെന്ന്‌ പറഞ്ഞത്‌. ഹിന്ദിയില്‍ സംസാരിക്കാന്‍ ആരംഭിച്ച സെക്രട്ടറിയോട് ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സന്ദേശമയച്ചതിനു പുറകെയായിരുന്നു പരാമർശം.ആയുഷ്‌ സെക്രട്ടറിയെ സസ്‌പെൻഡ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിഎംകെ എംപി കനിമൊഴി കേന്ദ്രമന്ത്രി ശ്രീപദ്‌ നായികിന്‌ കത്ത്‌ അയച്ചു. ചെന്നൈ വിമാനത്താവളത്തിൽ കനിമൊഴിയോട്‌ ഇന്ത്യക്കാരിയാണെങ്കിൽ ഹിന്ദി അറിയണമെന്ന്‌ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടത്‌ വിവാദമായിരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.