കണ്ണൂരിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ 90 ലക്ഷം തട്ടിയത്‌ ഡൽഹിയിലെ ഉന്നതനേതാവിന് നൽകാനെന്നു പറഞ്ഞ്

  SHARE

  കണ്ണുർ: യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ കെ എം വിപിൻദാസ്‌ 90 ലക്ഷം രൂപ വാങ്ങിയത്‌ ഡൽഹിയിലെ ഉന്നതന്‌ കൊടുക്കാനാണെന്ന്‌ വിശ്വസിപ്പിച്ചെന്ന്‌ തട്ടിപ്പിനിരയായ തലശേരിയിലെ വ്യാപാരി എം കെ നസീർ. വിളിക്കുമ്പോൾ ഡൽഹിയിലാണെന്നാണ് ഇയാൾ പലപ്പോഴും‌ പറയാറ്‌. തന്നെ കെണിയിൽ പെടുത്തിയതാണെന്നും എന്തിന്‌‌ ഈ ചതിചെയ്‌തുവെന്ന് അറിയില്ലെന്നും നസീർ പറയുന്നു.

  മൂന്ന്‌ വർഷംമുമ്പാണ്‌ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീഷോപ്പും റസ്‌റ്റോറന്റും കഫ്‌റ്റീരിയയും തുടങ്ങാൻ താൽപര്യമുണ്ടോ എന്നന്വേഷിച്ച്‌ വിപിൻദാസ്‌ സമീപിച്ചത്‌. വർഷങ്ങളായി പരിചയമുള്ള ആളാണ്‌. മകളുടെ കല്യാണമാണെന്നും ഇപ്പോൾ നടക്കില്ലെന്നും പറഞ്ഞ്‌ ഒഴിഞ്ഞുമാറി. കല്യാണ ആവശ്യത്തിനായി സ്ഥലംവിറ്റ്‌ കിട്ടിയ പണമാണ്‌ ഒടുവിൽ നൽകിയത്‌. രണ്ട്‌ പേർക്ക്‌ ജോലി സാധ്യതയുണ്ടെന്ന്‌ പറഞ്ഞ് 10 ലക്ഷം രൂപ വീണ്ടും വാങ്ങി.

  തലശേരിയിലെ പല കോൺഗ്രസ്‌ നേതാക്കൾക്കും ഇതിൽ ബന്ധമുണ്ട്‌. പണം തിരികെ തരാമെന്ന്‌ പറഞ്ഞും ചതിച്ചു. അഴിയൂരിലെ അരുണിന്റെ ഭാര്യയുടെ അക്കൗണ്ട്‌ പരിശോധിച്ചാൽ പണമിടപാടിന്റെ വിവരങ്ങൾ ലഭിക്കും. വടകരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനം വഴിയാണ്‌ ഇടപാട്‌ ഏറെയും നടന്നത്‌. സ്വർണവും ഡയമണ്ടും വാങ്ങി സൂക്ഷിച്ചതായി സംശയമുണ്ടെന്നും നസീർ പറഞ്ഞു.

  വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ നടത്തിയ കോടികളുടെ തട്ടിപ്പ്‌ കോഴിക്കോട്ടെയും കണ്ണൂരിലെയും കോൺഗ്രസ്‌ നേതാക്കളിൽ മാത്രമായി ഒതുങ്ങില്ല. വിമാനത്താവളത്തിൽ കഫ്‌റ്റീരിയയും ഡ്യൂട്ടി ഫ്രീഷോപ്പുകളും ജോലിയും വാഗ്‌ദാനം ചെയ്‌തത് ഡൽഹിയിലെ ഉന്നതനാരാണെന്നതും അന്വേഷിക്കേണ്ടിവരും. കണ്ണൂരിൽനിന്നുള്ള കെപിസിസി നേതാവിന്റെ സന്തതസഹചാരിയാണ്‌ കോഴിക്കോട്ടെ നേതാവും അറസ്‌റ്റിലായ തലശേരി സ്വദേശി വിപിൻദാസും.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.