ഓൺലൈൻ ക്ലാസ് പ്രധാനമാണ്; കണ്ണിന്റെ ആരോഗ്യവും

  SHARE

  സാധാരണ അവധികാലത്ത് കുട്ടികൾ തുടർച്ചയായി ടിവിയുടെയോ കംപ്യൂട്ടറിന്റെയോ മുന്നിൽ ഇരുന്നാൽ മാതാപിതാക്കൾക്ക് ടിവി ഓഫ് ചെയ്ത് കുട്ടിയോട് കണ്ണ് കേടാവുമെന്ന് പറയാനാകും. ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കാനാകാതെ വന്നതോടെ കുട്ടികളുടെ കണ്ണിനും പണി കൂടുതലാണ്.

  മൊബൈൽ ഫോണുകളിലും ലാപ്‌ടോപ്പുകളിലും കൂടുതൽ സമയം ചെലവഴിക്കുന്നത് നിർബന്ധിതമായിരുന്നു. അച്ഛനമ്മമാർ കുട്ടികളുടെ കണ്ണിന്റെ കാര്യത്തിൽ കുറച്ച് ആശങ്കപെടാതെ തരമില്ല.

  ഡിജിറ്റൽ ഐ സ്‌ട്രെയിൻ അഥവാ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം ആണ് അധിക സ്ക്രീൻ സമയം മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നം. അമിതമായി കണ്ണ് മിന്നിക്കുക്ക, കണ്ണുകൾ ഇടയ്ക്കിടെ തടവാൻ തോന്നുക, വരണ്ട കണ്ണുകൾ, തലവേദന, ക്ഷീണം എന്നിവ ഇതിന്റെ ചില ലക്ഷണങ്ങളാണ്.
  അനിയന്ത്രിതമായ ഉപയോഗം സമ്മർദ്ദം, ഉത്കണ്ഠ, പെരുമാറ്റ- മാനസിക പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കാം എന്നും വിദഗ്ദർ പറയുന്നു.

  എന്താണ് പരിഹാരം

  തുടർച്ചയായി നോക്കാതെ കണ്ണുകൾ ഇടയ്ക്കിടെ പുറത്തേക്ക് നോക്കുക എന്നതാണ് ഏറ്റവും എളുപ്പം ചെയ്യാവുന്ന കാര്യം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ശീലിക്കാം. കൃത്യമായ വ്യായാമവും യോഗ, നൃത്തം തുടങ്ങിയവയും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

  ഓൺലൈൻ ക്ലാസ് കേൾക്കുമ്പോൾ കുട്ടി എങ്ങനെ ഇരിക്കുന്നു എന്നതും ശ്രദ്ധിക്കണം. ഒടിഞ്ഞു കുത്തി ഇരിക്കാതെ നേരെ, നട്ടെല്ല് നിവർത്തി സ്‌ക്രീനിൽ നിന്നും കുറഞ്ഞത് രണ്ടടി അകലത്തിൽ ഇരിക്കണം. സ്റ്റൂളിൽ ഇരിക്കുന്നതിനേക്കാൾ ആം റെസ്റ്റുള്ള കസേരകൾ ഉപയോഗിക്കാൻ ശ്രമിക്കണം. മൊബൈലിൽ ആണ് ക്ലാസ്സ് എങ്കിൽ റീഡിങ് മോഡിൽ ഇടണം. കയ്യിൽ പിടിക്കുന്നതിന് പകരം എന്തെങ്കിലും ഒരു വസ്തുവിൽ ഫോൺ ചാരിവച്ച് കുറച്ച് അകലത്തിൽ ഇരിക്കാം. കഴിവതും ഫോൺ ഒഴിവാക്കി ടിവി, കമ്പ്യൂട്ടർ, ടാബ് തുടങ്ങിയ വലിയ സ്‌ക്രീനിൽ മാത്രം ക്ലാസ്സ് കാണാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഓരോ മുക്കാൽ മണിക്കൂറിലെങ്കിലും ഇടവേള എടുക്കുക. ഇടവേള സമയം ക്ലാസിനു മാത്രമല്ല കണ്ണിനും ഇടവേള നൽകാൻ മറക്കരുത്. എസിയുടെയോ ഫാനിന്റെയോ നേരെ മുന്നിൽ ഇരിക്കാൻ അനുവദിക്കരുത്. ഇത് കണ്ണ് വരൾച്ചയ്ക്ക് കാരണമാകും.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.