Home Uncategorized സുശാന്ത് സിങ് ആത്മഹത്യ രംഗം പുനസൃഷ്ടിച്ച് സിബിഐ

സുശാന്ത് സിങ് ആത്മഹത്യ രംഗം പുനസൃഷ്ടിച്ച് സിബിഐ

SHARE

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ വെള്ളിയാഴ്ച ബാന്ദ്രയിലെ നടന്റെ വസതിയിൽ രംഗം പുനസൃഷ്ടിച്ചു.

ആത്മഹത്യയുമായി ബന്ധപ്പെട്ട് സുശാന്ത് സിങിന്റെ പാചകക്കാരനായ നീരജിനെയും ഹൗസ് മാനേജർ സാമുവൽ മിറാൻഡയെയും സിബിഐ ചോദ്യം ചെയ്തു. ജൂൺ 14ന് സംഭവ സമയം ഇവർ രണ്ടുപേരും താമസസ്ഥലത്തുണ്ടായിരുന്നു. സുശാന്ത് സിംഗിന്റെ സഹോദരി പ്രിയങ്ക സിങിന്റെ മൊഴി എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തി.

സിബിഐയുടെ ഒന്നിലധികം സംഘങ്ങൾ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന് മുന്നോടിയായി സിബിഐ അധികൃതർ മുംബൈ പോലീസിൽ നിന്ന് മൊഴിയുടെ പകർപ്പുകൾ, നടന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ, കേസിലെ കണ്ടെത്തലുകൾ, സിസിടിവി ക്യാമറ ഡിവിആർ, മറ്റ് രേഖകൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു.

സിബിഐ ഫോറൻസിക് വിദഗ്ധർ ഇലക്ട്രോണിക് ഉപകരണങ്ങൾ വീണ്ടും പരിശോധിച്ച് ആത്മഹത്യ നടന്ന സ്ഥലത്തെ തെളിവുകളുമായി ചേർത്ത് അവ വിശകലനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.